‘എന്റെ ഫേവറേറ്റ് ആക്ടറാണ് ലാലേട്ടന്; അദ്ദേഹത്തെ ഒരു അത്ഭുതമായി തോന്നിയത് അപ്പോഴാണ്’ ; ഗീതു മോഹന്‍ദാസ്
മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നടിയും, സംവിധായികയുമാണ് ഗീതു മോഹന്‍ദാസ്.
മലയാള സിനിമയ്ക്ക് ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ഗീതു മോഹന്‍ദാസ് സമ്മാനിച്ചിട്ടുണ്ട്. 1986ല്‍ പുറത്തിറങ്ങിയ ‘ഒന്ന് മുതല്‍ പൂജ്യം വരെ’ എന്ന ചിത്രത്തിലാണ് ഗീതു മോഹന്‍ദാസ് ആദ്യമായി അഭിനയിച്ചത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. തുടര്‍ന്ന് ‘എന്‍ ബൊമ്മകുട്ടി അമ്മക്ക്’എന്ന തമിഴ് സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് തെങ്കാശ്ശിപ്പട്ടനം, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, വാല്‍കണ്ണാടി, തുടക്കം, നമ്മള് തമ്മില്‍ തുടങ്ങി നിരവധി ചിത്രത്തില്‍ ഗീതു മോഹന്‍ദാസ് അഭിനയിച്ചു.
പിന്നീട് ഗീതു സംവിധാന രംഗത്തേക്ക് തിരിഞ്ഞു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘കേള്‍ക്കുന്നുണ്ടോ’ എന്ന ഡോക്യുമെന്ററി 2009-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട് നിവിന്‍ പോളിയെ കേന്ദകഥാപാത്രമാക്കി 2019ല്‍ പുറത്തിറങ്ങിയ മൂത്തോന് എന്ന ചിത്രം സംവിധാനം ചെയ്തു. ‘ഒന്ന് മുതല്‍ പൂജ്യം വരെ’ എന്ന ചിത്രത്തിലാണ് ഗീതു മോഹന്‍ദാസ് മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍, ഗീതു മോഹന്‍ദാസ്, ആശ ജയറാം തുടങ്ങിയവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. രഘുനാഥ് പലേരി ആണ് ചിത്രം സംവിധാനം ചെയ്തത്.
ഇപ്പോഴിതാ, ഗീതു മോഹന്‍ദാസ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് മോഹന്‍ലാല്‍ എന്നാണ് ഗീതു പറയുന്നത്. സെറ്റില്‍ മോഹന്‍ലാല്‍ ഒരു ഫ്രണ്ടിനെ പോലെയായിരുന്നു പെരുമാറിയിരുന്നത്. തന്റെ കുസൃതിക്കെല്ലാം ലാലേട്ടന് കൂട്ടുനില്ക്കുമായിരുന്നെന്നും താരം വെളിപ്പെടുത്തുന്നു. കൊച്ചിലെ താന്‍ ലാലേട്ടന് ഫാനായിരുന്നു. നാടോടിക്കാറ്റ്, അക്കരെ അക്കരെ തുടങ്ങിയ ചിത്രങ്ങളിലെ ലാലേട്ടനെ തനിക്ക് ഭയങ്കര ഇഷ്ടമായിരുന്നെന്നും താരം പറയുന്നു. ഒരു ദിവസം തനിക്ക് പനി വന്നപ്പോള്‍ പേടിക്കാനൊന്നുമില്ല, അത് മാറിക്കോളും എന്നൊക്കെ പറഞ്ഞ് ഭയങ്കര കെയറിങ് ആയിരുന്നു ലാലേട്ടന്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്റെ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടിയത് തന്നെ മഹാഭാഗ്യമാണെന്നും ഗീതു കൂട്ടിച്ചേര്‍ത്തു.