‘ആക്ഷന്‍ സീരീസിലെ സ്റ്റാറാണ് അച്ഛന്, പണ്ടുമുതലേ അച്ഛന്റെ ആക്ഷന്‍ എനിക്ക് ഇന്സ്പിരേഷന്’ ; ഗോകുല്‍ സുരേഷ്
സുരേഷ് ഗോപിയും മകന് ഗോകുല്‍ സുരേഷും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണ് പാപ്പന്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചത് മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയിലാണ് കാത്തിരിക്കുന്നത്. ജൂലൈ 29നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 252മത്തെ ചിത്രമാണ് പാപ്പന്. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ഗോകുല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായിരിക്കും പാപ്പന്. സുരേഷ് ഗോപിയുടെ പോലീസ് വേഷവും ചിത്രത്തിന്റെ പ്രത്യേകത തന്നെയാണ്.
ഇപ്പോഴിതാ ആക്ഷന്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ ഫാന്‍ബോയ് ആണ് ഞാനെന്നും പാപ്പനില്‍ ആണ് ആദ്യമായി അച്ഛനെ ഒരു ആക്ടറായി നേരിട്ട് കാണുന്നതെന്നും പറഞ്ഞിരിക്കുകയാണ് ഗോകുല്‍ സുരേഷ്. അച്ഛന്റെ ഷൂട്ടിംങ് സെറ്റുകളിലൊന്നും ഞാന്‍ അധികം പോയിട്ടില്ല. കുഞ്ഞായിരിക്കുമ്പോള്‍ പോയിട്ടുണ്ട്. അല്ലാതെ വലുതായിട്ട് പോയിട്ടില്ലായിരുന്നു. പാപ്പന് എന്ന ചിത്രത്തിലായിരുന്നു അച്ഛനെ സുരേഷ് ഗോപി എന്നുള്ളതില്‍ നിന്ന് വിട്ടിട്ട് ഒരു ക്യാരക്ടറായിട്ട് പാപ്പനായിട്ട് കണ്ടത്. അച്ഛന് മൈക്കിള്‍ എന്ന കഥാപാത്രത്തോട് പെരുമാറുന്ന പോലെയായിരുന്നു എന്നോടും പെരുമാറിയതെന്നും ഗോകുല്‍ പറയുന്നു.
ഡയലോഗ് എല്ലാം ഞാന്‍ ഓര്‍ത്ത് വെക്കാറുണ്ട്. ജോഷി സാറിനെ ഡിസപ്പൊയിന്റ് ചെയ്യരുതെന്ന ഒരു കാര്യം മനസില്‍വെച്ച് ഞാന്‍ അത് നന്നായി ചെയ്തു. വേര്‍ഡ്സില്‍ എക്സ്പ്രസ് ചെയ്താല്‍ അതിന്റെ ഒരു ഫീലിംങ് കുറഞ്ഞുപോകും. പിന്നെ സെറ്റില്‍വെച്ച് എനിക്ക് എങ്ങനെയെങ്കിലും എന്റെ ഷോട്ട് തീര്‍ത്താല്‍ മതിയെന്ന് ഉണ്ടായിരുന്നുള്ളൂ. എന്റെ ഷോട്ട് കഴിഞ്ഞാല്‍ ഞാന്‍ ഓടി ഒളിച്ചുനില്‍ക്കും. പിന്നെ അടുത്ത സീന്‍ ആവുമ്പോള്‍ വിളിക്കും. രണ്ട് സിംഹങ്ങളുള്ള മടയായതുകൊണ്ട് അതിന്റേതായ ഒരു പേടിയായിരുന്നു. ജോഷി സാര്‍ എന്നോട് ചോദിച്ചിട്ടുണ്ട് നീ എന്തിനാ എന്നെ പേടിക്കുന്നത്, ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ എന്ന്. അന്ന് സാറിനോട് പറഞ്ഞു സാരിന്റെ കുഴപ്പമല്ല എന്റേതാണെന്ന്.
ക്യാരക്ടറായിട്ട് വര്‍ക്ക് ചെയ്യുമ്പോള്‍ അച്ഛന് സൂപ്പറായിരുന്നു. കുറെയെല്ലാം ഒബ്സേര്‍വ് ചെയ്യാന്‍ എനിക്ക് പറ്റിയിരുന്നില്ലാ ഞാന്‍ ഓടിഒളിക്കുന്ന സമയത്ത്. പാപ്പന് കട്ട് വിളിച്ച് കഴിഞ്ഞാല്‍ പിന്നെ സുരേഷ് ഗോപി ആവും. പിന്നെ എനിക്കും കംഫര്‍ട്ടബിള്‍ ആണ് അച്ഛനോട് സംസാരിക്കാന്‍. എനിക്ക് സിനിമ ചെയ്യുമ്പോള്‍ ആക്ഷന്‍ സിനിമകള്‍ ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം. ആക്ഷന്‍ സീരിസിലെ തന്നെ ഒരു സ്റ്റാര്‍ ആണല്ലോ അച്ഛന്. പണ്ട് മുതലേ അച്ഛന് ആക്ഷന്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഒരുപാട് ഇന്‍ജുറീസ് സംഭവിച്ചിട്ടുണ്ട് അച്ഛന്. ഞാന്‍ ആലോചിക്കാറുണ്ട് അച്ഛന് എങ്ങനെയാണ് ഇതെല്ലാം ചെയ്യുന്നതെന്ന്. പക്ഷേ അത് തന്നെയാണ് ഇപ്പോഴത്തെ ലെജന്‍ഡ്സ് എല്ലാവരും ഇങ്ങനെ നില്‍ക്കുന്നതിന്റെ കാരണം. അച്ഛന് ഇത്രയും കാലം വര്‍ക്ക് ചെയ്യാതെ ഇരുന്നട്ടും അച്ഛന്റെ ഒരു പ്രതാപം ഇല്ലാതാവാതെ നില്ക്കുന്നുണ്ടെങ്കില് അന്ന് അത്രയും അവരുടെ ശരീരവും മനസും ഇട്ടതുകൊണ്ടാണെന്നും ഗോകുല്‍ സുരേഷ് വ്യക്തമാക്കുന്നു.