‘അഖില്‍ അക്കിനേനിയാക്കാള്‍ ടീസറില്‍ സ്കോര്‍ ചെയ്തത് മമ്മൂട്ടി’ ; ഏജന്റ് ടീസര്‍ കണ്ടതിന് ശേഷം മമ്മൂട്ടിയെ പ്രശംസിച്ച് തെലുങ്ക് പ്രേക്ഷകര്‍
മൂന്ന് വര്‍ഷത്തിന് ശേഷം ലീണ്ടും തെലുങ്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. 2019ല്‍ പുറത്തിറങ്ങിയ യാത്ര എന്ന ചിത്രമായിരുന്നു മമ്മൂട്ടി അഭിനയിച്ച അവസാന തെലുങ്ക് ചിത്രം. യാത്ര എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്ക്ക് തെലുങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചു. തെപ്പിവെച്ച ഗെറ്റപ്പില്‍ തോക്കും ഏന്തിയുമുള്ള ഒരു സൈനീകനായി മമ്മൂട്ടി എത്തിയ ഏജന്റിന്റെ ഫസ്റ്റ്ലുക്ക് മുതല്‍ പിന്നീട് പുറത്തിറങ്ങിയിട്ടുള്ള ചിത്രത്തിന്റെ അപ്ഡേറ്റ്സുകളെല്ലാം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഏജന്റ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്.
ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ സോഷ്യ ല്‍ മീഡിയകളിലെല്ലാം വൈറലായിരുന്നു. മമ്മൂട്ടി തെലുങ്കില്‍ ബോക്സ്ഓഫീസ് തൂത്തുവാരുമെന്നാണ് ആരാധകര്‍ പറയുന്നത്. നാഗാര്‍ജുനയുടെ മകന് അഖില്‍ അക്കിനേനി നായകനായെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായകനായാണ് എത്തുന്നത്. ടീസര്‍ പുറത്തുവന്നതിന് പിന്നാലെ മമ്മൂട്ടിയെ പ്രശംസിച്ച് തെലുങ്ക് പ്രേക്ഷകര്‍ നിരവധിയാണ് രംഗത്തെത്തിയത്. അഖില്‍ അക്കിനേനിയാകാള് ടീസറില്‍ സ്കോര്‍ ചെയ്തത് മമ്മൂട്ടി ആണെന്നാണ് ടീസര്‍ കണ്ട ശേഷം നിരവധി തെലുങ്ക് പ്രേക്ഷകര്‍ ട്വീറ്റ് ചെയ്യുന്നത്. മമ്മൂട്ടി ഉള്ളതുകൊണ്ടാണ് ചിത്രത്തിന് ഇത്രയും ഹൈപ്പെന്നും ചിലര്‍ പറയുന്നുണ്ട്.
അഖില്‍ അക്കിനേനിയെ തമാശരൂപേണ നിരവധി പേരാണ് ട്രോളുകയും ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായകന് താന്‍ ആണെന്നും തന്നെ പറ്റി ആരും എന്താ സംസാരിക്കാതിരിക്കുന്നതെന്നാവും എന്നാവും അഖില്‍ അക്കിനേനി കരുതുക എന്നും ട്രോളുന്നവരുണ്ട്. ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 87 ലക്ഷത്തിലധികം ആളുകള്‍ ഇപ്പോള്‍ തന്നെ ടീസര്‍ കണ്ട് കഴിഞ്ഞു. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി തിയറ്ററുകളിലെത്തും. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്. നവാഗതയായ സാക്ഷി വിദ്യയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
മഹാദേവ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കുപ്രസിദ്ധന്‍, ഏറ്റവും ക്രൂരനായ രാജ്യസ്നേഹി എന്നെല്ലാമാണ് മഹാദേവിനെക്കുറിച്ച് ടീസറില്‍ പറയുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം റസൂല്‍ എല്ലൂരാണ് നിര്‍വഹിക്കുന്നത്. ഹിഹോപ്പ് തമിഴാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിങ് നിര്‍വഹിക്കുന്നത് നവീന്‍ നൂലിയാണ്. കെ എന്റര്ടെയ്ന്മെന്റ്സും സുരേന്ദര്‍ സിനിമയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.