”മോഹന്‍ലാലിനെപോലൊരു നടനെ മലയാള സിനിമയില്‍ വേറെ കിട്ടില്ല, വണ്ടര്‍ഫുള്‍ ആക്ടറാണ് ” ; ജഗതി ശ്രീകുമാര്‍ അന്ന് പറഞ്ഞത്
1 min read

”മോഹന്‍ലാലിനെപോലൊരു നടനെ മലയാള സിനിമയില്‍ വേറെ കിട്ടില്ല, വണ്ടര്‍ഫുള്‍ ആക്ടറാണ് ” ; ജഗതി ശ്രീകുമാര്‍ അന്ന് പറഞ്ഞത്

ഗതി ശ്രീകുമാര്‍ മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രാട്ട്, സിനിമക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ട അമ്പിളി ചേട്ടന്‍ എന്നെല്ലാമാണ് ജഗതി ശ്രീമകുമാര്‍ അറിയപ്പെടുന്നത്. അപകടത്തെ തുടര്‍ന്ന് ഒമ്പത് വര്‍ഷമായി അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും മലയാളികള്‍ ഒറു ദിവസം പോലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ഓര്‍ക്കാത്തതായി ഉണ്ടാവില്ല. അത്രയധികം മലയാളി പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന സാമിപ്യമാണ് ജഗതി ശ്രീകുമാര്‍. അടുത്തിടെ ഇറങ്ങി സിബിഐ5 ദ ബ്രെയ്ന്‍ എന്ന ചിത്രത്തിലെ നിര്‍ണായകമായൊരു രംഗത്തില്‍ ജഗതി അഭിനയിച്ചിരുന്നു. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്.

മലയാള സിനിമയില്‍ മോഹന്‍ലാലും ജഗതിയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് എടുത്ത് പറയേണ്ടതില്ല. മോഹന്‍ലാലിന് അമ്പിളി ചേട്ടനോടുള്ള സ്നേഹവും തിരിച്ചുള്ള സ്നേഹവുമെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ ജഗതിയുടെ പഴയ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. മോഹന്‍ലാലിനെക്കുറിച്ചാണ് വീഡിയോയില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഉദയനാണ് താരത്തില്‍ നവരസങ്ങള്‍ ചെയ്യുന്ന സീനില്‍ ഒരു നാല് രസങ്ങള്‍ കൂടി ഞാന്‍ കൂട്ടിച്ചേര്ഡത്തു. അതിനെ നവരസമെന്ന് പറയാന്‍ പറ്റില്ലെന്നും അതിനെ ഘോഷ്ടിയെന്ന് പറയാന്‍ പറ്റുള്ളുവെന്നും ജഗതി പറയുന്നു.

അത് മോഹന്‍ലാല്‍ സ്വന്തമായിട്ട് കയ്യില്‍ നിന്നിട്ട ചോദ്യമായിരുന്നു എന്താ ഇതിന്റെ പേരെന്ന്. ആ പേരിടാനിരിക്കുന്നതെയുള്ളൂവെന്ന് ഞാന്‍ മറുപടിയും പറഞ്ഞു. ഈ ഡയലോഗ് ഒന്നും സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ല. ഒമ്പത് രസങ്ങള്‍ ഒരു ഷോട്ടില്‍ കാണിച്ചിരിക്കുന്നത് മലയാള സിനിമയില്‍ താന്‍ മാത്രമേ കാണുകയുള്ളൂവെന്നും ജഗതി കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനെപ്പോലൊരു നടന്‍ മലയാള സിനിമയില്‍ വേറെ ഇല്ലെന്നും വണ്ടര്‍ഫുള്‍ ആക്ടറാണ് മോഹന്‍ലാല്‍ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മോഹന്‍ലാലുമായി ചേര്‍ന്ന് ഹിറ്റ് ആയ കോമ്പിനേഷനുകള്‍ക്ക് കാരണവും അദ്ദേഹം പറയുന്നുണ്ട്. സംഭാഷണത്തിന് അനുസരിച്ച് എതിരെ നില്‍ക്കുന്ന വ്യക്തിയും ആക്ട് ചെയ്യണം. ആക്ഷന്‍ എന്ന് പറയുന്നത് ആക്ഷനും റിയാക്ഷനും ചേര്‍ന്നതാണ്. ഒരു ആക്ഷന്‍ കൊടുത്താല്‍ റിയാക്ഷന്‍ തിരിച്ച് കിട്ടണം. ചിലരില്‍ നിന്ന് റിയാക്ഷന്‍ ഉണ്ടാവാറില്ല. എന്നാല്‍ മോഹന്‍ലാലിനെ സംബന്ധിച്ച് കിട്ടുന്നതെന്തും റിയാക്ട് ചെയ്യുക എന്നുള്ളതാണ്. ഞാനും അങ്ങനെയാണ്. അത് ഞാനും ലാലും വരുന്ന സിനിമകളില്‍ പ്രേക്ഷകര്‍ക്ക് അത് കാണാന്‍ സാധിക്കും. അത് ഞങ്ങള്‍ പ്രതീക്ഷിക്കാതെ ഒരു വാക്ക് പറയും അതിന് ഉത്തരം പറയാന്‍ ബാധ്യസ്ഥനാണ്. അതാണ് ഞങ്ങള്‍ തമ്മിലുള്ള സ്പിരിറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളികള്‍ക്ക് മറക്കാനാവാത്ത ഒത്തിരി ചിത്രങ്ങള്‍ മോഹന്‍ലാല്‍-ജഗതി ശ്രീകുമാര്‍ കൂട്ടുക്കെട്ടില്‍ ഉണ്ടായിട്ടുണ്ട്. കിലുക്കം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, യോദ്ധാ, മിന്നാരം, നരസിംഹം തുടങ്ങിയവയെല്ലാം മോഹന്‍ലാലും ജഗതിയും ഒന്നിച്ച് അഭിനയിച്ച് ഹിറ്റാക്കിയ ചിത്രങ്ങളാണ്. ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒടുവില്‍ അഭിനയിച്ചത്.