22 Dec, 2024
1 min read

സ്പോര്‍ട്സിനെക്കുറിച്ചും യുവാക്കളെക്കുറിച്ചും വലിയ കാഴ്ചപ്പാടുള്ള മുഖ്യമന്ത്രിയാണ് യോഗിയെന്ന് സുരേഷ് റെയ്ന

ലഖ്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്ന. സന്ദര്‍ശനത്തിനു ശേഷം അദ്ദേഹമൊത്തുള്ള ഒരു ചിത്രവും റെയ്ന ട്വീറ്റ് ചെയ്തു. സ്പോര്‍ട്നെക്കുറിച്ചും സംസ്ഥാനത്തെ വികസനത്തെക്കുറിച്ചും വലിയ കാഴ്ചപ്പാടുള്ളയാളാണ് യോഗിയെന്നായിരുന്നു റെയ്നയുടെ ട്വീറ്റ്. ‘ബഹുമാനപ്പെട്ട യു.പി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സ്‌പോര്‍ട്‌സിനെ കുറിച്ചും യുവജനങ്ങളെ കുറിച്ചും സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ സാധിച്ചത് വലിയ കാര്യമായി കരുതുന്നു. അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ […]