vhp
“കുട്ടികളുടെ കയ്യിൽ വാളല്ല പുസ്തകം കൊടുക്കടോ.. ” ; ദുർഗാവാഹിനി ജാഥക്കെതിരെ കടുത്ത ഭാഷയിൽ ഹരീഷ് ശിവരാമകൃഷ്ണൻ
കുട്ടികൾക്ക് പകയും പ്രതികാരത്തിനും വിദ്വേഷത്തിനും പകരം സാഹോദര്യവും സമാധാനവും പറഞ്ഞുകൊടുക്കണമെന്ന് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. വാളുകൾ എന്തി നെയ്യാറ്റിന്‍കരയില്‍ കുട്ടികള്‍ നടത്തിയ റാലിക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ് ഹരീഷ്. ഫേസ്ബുക്കിലായിരുന്നു ഹരീഷ് തന്റെ പ്രതികരണം അറിയിച്ചത്. കുട്ടികളുടെ കൈയില്‍ വാളുകളല്ല പുസ്തകങ്ങളാണ് കൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കടുത്ത ഭാഷയിലാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്. പിള്ളേരുടെ കയ്യില്‍ വാള് അല്ല , പുസ്തകം വെച്ച് കൊടുക്കേടോ എന്ന് തുടങ്ങുന്ന കുറിപ്പ് നിരവധി ആളുകളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. പകയും, […]