22 Dec, 2024
1 min read

വീണ്ടും 100 കോടി നേടി ഒരു ധനുഷ് ചിത്രം; 100 കോടി ക്ലബ്ബിൽ ‘വാത്തി’

ധനുഷിനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രമാണ് വാത്തി. ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മലയാളിതാരം സംയുക്ത മേനോനാണ് ധനുഷിന്റെ നായികയായി എത്തുന്നത്. ധനുഷിനെ കൂടാതെ, സമുദ്രക്കനി, നരേന്‍, ഇളവരസ്, തെലുങ്ക് താരം സായ്കുമാര്‍, മലയാളി താരങ്ങളായ പ്രവീണ, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബാലമുരുകന്‍ എന്ന അധ്യാപകന്റെ ജീവിതകഥയാണ് ‘വാത്തി’ എന്ന ചിത്രം പറയുന്നത്. ഒരു കുഗ്രാമത്തിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം […]