13 Jan, 2025
1 min read

മമ്മൂട്ടി ചിത്രം ‘ടര്‍ബോ’ അറബിക് പതിപ്പ് വരുന്നു; ടീസര്‍ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ്. മെയ് 23 ന് തിയറ്ററുകളിലെത്തിയ ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ അറബിക് പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി അറബിക് ടീസര്‍ പുറത്തെത്തും. ഇന്ന് രാത്രി 9.15 ന് […]