21 Jan, 2025
1 min read

“ടോപ്പ് 10 ടെററിസ്റ്റുകളില്‍ മൂന്നാമനാണ് ഖുറേഷി” ; 10 വര്‍ഷം മുന്‍പ് ആ പൃഥ്വിരാജ് കഥാപാത്രം പറഞ്ഞു: വൈറൽ വീഡിയോ

സോഷ്യല്‍ മീഡിയ കാലത്ത് സിനിമകളിലെ ഹിഡണ്‍ ഡീറ്റെയില്‍സ് കണ്ടുപിടിക്കുന്നത് സിനിമാപ്രേമികളുടെ ഒരു ഹോബിയാണ്. കൌതുകകരവും രസകരവുമായ ചില ഡയലോഗുകളും സന്ദര്‍ഭങ്ങളുമൊക്കെ റീല്‍സിലും മറ്റും തരംഗമാവാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ രസകരമായ ഒരു ചെറു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ദിലീഷ് നായരുടെ സംവിധാനത്തില്‍ 2014 ല്‍ പുറത്തിറങ്ങിയ ടമാര്‍ പഠാന്‍ എന്ന ചിത്രത്തിലേതാണ് പ്രസ്തുത രംഗം. എസിപി പൌരന്‍ എന്ന പൊലീസ് കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജമ്പര്‍ തമ്പി, ട്യൂബ്‍ലൈറ്റ് മണി എന്നീ കേന്ദ്ര കഥാപാത്രങ്ങളായി ബാബുരാജും […]