05 Jan, 2025
1 min read

മുംബൈയില്‍ 30 കോടി വില വരുന്ന ഫ്ലാറ്റ് സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരന്‍

മുംബൈയില്‍ 30 കോടി വില വരുന്ന ഫ്ലാറ്റ് സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരന്‍. ബാന്ദ്ര വെസ്റ്റിലെ പാലി ഹില്ലിലെ നരെയ്ന്‍ ടെറേസസിലാണ് പൃഥ്വിരാജ് സ്വന്തമാക്കിയിരിക്കുന്ന ഫ്ലാറ്റ്. ഇതൊരു ഡ്യൂപ്ലെക്സ് അപ്പാര്‍‌ട്ട്മെന്‍റ് (രണ്ട് വീടുകള്‍ ചേര്‍ന്നത്) ആണെന്നും പൃഥ്വിരാജിന്‍റെ നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ പേരിലാണ് വാങ്ങലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 30.6 കോടിയാണ് പ്രസ്തുത ഫ്ലാറ്റിന്‍റെ വിലയെന്ന് സ്ക്വയര്‍ ഫീറ്റ് ഇന്ത്യയുടെ സ്ഥാപകന്‍ വരുണ്‍ സിംഗ് പറയുന്നു. 2971 ചതുരശ്രയടി വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്മെന്‍റിന് നാല് കാറുകള്‍ […]