22 Jan, 2025
1 min read

ഭരതന്‍ സംവിധാനം ചെയ്ത താഴ്‌വാരത്തിലെ എല്ലാവരേയും ഞെട്ടിച്ച വില്ലന്‍ ഇനി ഓര്‍മ ; നടന്‍ സലിം അഹമ്മദ് ഘൗസ് അന്തരിച്ചു

സിനിമാ, നാടക നടനും നാടക സംവിധായകനുമായ സലിം അഹമ്മദ് ഘൗസ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുപ്പതോളം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. എടിയുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ താഴ്വാരം എന്ന സിനിമയില്‍ പ്രതിനായക വേഷം ചെയ്ത അതുല്യനായ നടനാണ് സലിം. 1952 ചെന്നൈയില്‍ ആണ് സലിം അഹമ്മദ് ഘൗസ് ജനിച്ചത്. ചെന്നൈയില്‍ ജനിച്ച സലിം ക്രൈസ്റ്റ് സ്‌കൂളിലും പ്രസിഡന്‍സ് കോളേജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. […]