22 Dec, 2024
1 min read

രാം ചരൺ ചിത്രത്തിൽ പെപ്പെയുടെ ക്വിന്‍റൽ ഇടിയും!! ബ്ലോക് ബസ്റ്റർ ചിത്രം ‘ഉപ്പെന’യുടെ സംവിധായകനും രാം ചരണും ഒന്നിക്കുന്ന ‘ആർസി 16’-ൽ ആന്‍റണി വർഗ്ഗീസും? പ്രതീക്ഷയോടെ പ്രേക്ഷകർ

‘ഉപ്പെന’ എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകൻ ബുച്ചി ബാബു സനയോടൊപ്പമൊരുങ്ങുന്ന മെഗാ പവർസ്റ്റാർ രാം ചരണിന്‍റെ സിനിമയിൽ മലയാളത്തിന്‍റെ സ്വന്തം ആന്‍റണി വർഗ്ഗീസും അഭിനയിക്കുന്നെന്ന് റിപ്പോർട്ടുകള്‍. തെലുങ്കിൽ അടുത്തിടെ വൻ ബോക്സോഫീസ് കളക്ഷൻ നേടിയ ‘ഉപ്പെന’ എന്ന റൊമാന്‍റിക് ആക്ഷൻ ബ്ലോക്ബസ്റ്റർ സിനിമയിലൂടെയാണ് ബുച്ചി ബാബു സന ശ്രദ്ധേയനായത്. ‘ആർസി 16’ എന്നാണ് രാം ചരണിനൊപ്പമുള്ള പുതിയ സിനിമയ്ക്ക് താൽക്കാലികമായി പേരിട്ടിട്ടുള്ളത്. മലയാളത്തിൽ ഒട്ടേറെ സിനിമകളിൽ ക്വിന്‍റൽ ഇടിയിലൂടെ ശ്രദ്ധേയനായ ആന്‍റണി വർഗ്ഗീസും ചിത്രത്തിൽ […]