Prithviraj birthday
ഇലക്ട്രിക് വുഡ് കട്ടറുമായി ചുണ്ടിലെരിയുന്ന സിഗരറ്റുമായി ഡബിൾ മോഹൻ! പൃഥ്വിരാജിന് ജന്മദിനാശംസയുമായി ‘വിലായത്ത് ബുദ്ധ’ ടീം.
ഇലക്ട്രിക് വുഡ് കട്ടറും കൈകളിലേന്തി നിൽക്കുന്ന ചന്ദന മോഷ്ടാവായ ഡബിൾ മോഹന്‍റെ പോസ്റ്റര്‍ പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരന് ജന്മദിനാശംസ നേർന്ന് ‘വിലായത്ത് ബുദ്ധ’ ടീം. പൃഥ്വിയുടെ 41-ാം ജന്മദിനം പ്രമാണിച്ചാണ് അദ്ദേഹം നായകനായെത്തുന്ന ‘വിലായത്ത് ബുദ്ധ’യുടെ ജന്മദിന സ്പെഷൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിര്‍മ്മിക്കുന്ന, ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫറി’ന്‍റെ സഹസംവിധായകൻ ആയിരുന്നു ജയൻ […]