23 Dec, 2024
1 min read

ഹരിവരാസനം പാടി പ്രകാശ് സാരംഗ്; ‘മാളികപ്പുറം’ സിനിമയ്ക്ക് വേണ്ടി ഹരിവരാസനം പുനരാവിഷ്‌കരിച്ച് ഉണ്ണിമുകുന്ദനും ടീമും!

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദന്‍ നായകനായി എത്തുന്ന മാളികപ്പുറം. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററില്‍ എത്താന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസ് തീയതി ഉണ്ണിമുകുന്ദന്‍ സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിച്ചിരുന്നു. ചിത്രം ഡിസംബര്‍ 30ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഇപ്പോഴിതാ, ഹരിവരാസനം കീര്‍ത്തനം ചിത്രത്തിനു വേണ്ടി പുനരാവിഷ്‌കരിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. രഞ്ജിന്‍ രാജ് മ്യൂസിക് പ്രൊഡക്ഷന്‍ നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രകാശ് സാരംഗ് എന്ന ഗായകനാണ്. […]