22 Dec, 2024
1 min read

‘നേരിട്ടു തോല്‍പ്പിക്കാന്‍ പറ്റില്ലെങ്കില്‍ ഇങ്ങനെ ആകാം എന്നാണോ?’ പത്തൊന്‍പതാം നൂറ്റാണ്ട് ഫ്‌ളോപ്പാണെന്ന് പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെ വിനയന്‍

വിനയന്റെ സംവിധാനത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ വിസ്മയിപ്പിച്ച ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ഇപ്പോഴും ലഭിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. സിനിമ പരാജയമാണെന്നാണ് കേരള പ്രൊഡ്യൂസേഴ്സ് എന്ന പേരിലുള്ള പേജില്‍ അവകാശപ്പെടുന്നത്. കേരളത്തിലെ നിര്‍മാതാക്കള്‍ക്ക് ഇങ്ങനെയൊരു ഫെയ്സ്ബുക്ക് പേജില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞുവെന്നും വിനയന്‍ പറയുന്നു. രണ്ടു […]