07 Jan, 2025
1 min read

ഇത് പിടിച്ചിരുത്തുന്ന സംഭവം, നമ്മുടെ ചുറ്റുവട്ടങ്ങളിലെ ജീവിതങ്ങളുടെ നേർസാക്ഷ്യം; പ്രേക്ഷക പ്രീതി നേടി ‘നടന്ന സംഭവം’

നമ്മുടെയൊക്കെ ജീവിതങ്ങളിൽ അറിഞ്ഞും അറിയാതേയും സംഭവിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ടല്ലോ. അവ ചിലപ്പോള്‍ നമ്മുടെ ജീവിതത്തെ അടിമുടി മാറ്റുന്നതോ യാതൊരു മാറ്റവും വരുത്താത്തതോ ഒക്കെയായിരിക്കും. ചിലപ്പോള്‍ ഒന്ന് ചിരിച്ച് തള്ളാവുന്നതോ മറ്റ് ചിലപ്പോള്‍ കാലങ്ങളോളം ഓർത്തിരിക്കുന്നതും ഒക്കെയായിരിക്കും. ഇന്ദിര നഗർ എന്ന ഹൗസിങ് കോളനിയിൽ നടന്ന ചില സംഭവങ്ങള്‍ ഇപ്പോള്‍ കേരളമാകെ ചർച്ചയായിരിക്കുകയാണ്. ഇന്ദിര നഗറിലെ ഒരു വില്ലയില്‍ കഴിയുന്ന അജിത്തും ധന്യയും അവരുടെ മകളും അടങ്ങുന്ന കുടുംബത്തിലാണ് സിനിമയുടെ തുടക്കം. മകളുടെ ജന്മദിന ദിവസം ധന്യയുടെ മുഖത്ത് […]