24 Dec, 2024
1 min read

ഗുണ കേവിനേക്കാൾ ആഴമുള്ള സൗഹൃദങ്ങളുടെ കഥ! അവിസ്മരണീയ സിനിമാനുഭവം സമ്മാനിച്ച് ‘മഞ്ഞുമ്മൽ ബോയ്സ്’, റിവ്യൂ വായിക്കാം

ആഴങ്ങളെ പേടിയുണ്ടോ… അഗാധ ഗർത്തങ്ങളെ ഭയമുണ്ടോ… ഉറക്കത്തിൽ അഗാധമായ ആഴങ്ങളിലേക്ക് വീണുപോകുന്ന സ്വപ്നങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ. ഉയരമുള്ളൊരു മലയുടെ മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ കാൽവിരലുകളിലൂടെ തലയിലേക്ക് കയറിവരുന്നൊരു തരിപ്പും മരവിപ്പും അനുഭവിച്ചിട്ടുണ്ടോ… ‘മഞ്ഞുമ്മൽ ബോയ്സ്’ തീർച്ചയായും അത്തരമൊരു അനുഭവം സമ്മാനിക്കും എന്ന് തീർച്ചയാണ്. 600 അടിയിലേറെ ആഴമുള്ള ഗുണ കേവിനേക്കാള്‍ ആഴമുള്ള സൗഹൃദങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരിക്കലെങ്കിലും കൂട്ടുകാരുമൊത്ത് ടൂർ പോകാത്തവരുണ്ടാകില്ല. ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് കുറച്ചുദിവസം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ച് അർമാദിച്ച് ചിലവഴിക്കാനുള്ള […]