13 Jan, 2025
1 min read

ബോക്‌സോഫീസ് കിംഗായി മഹാരാജ..!! ചിത്രം വിജയിപ്പിച്ച കേരളത്തിലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് വിജയ് സേതുപതി

ബോക്സ്ഓഫിസിൽ തല ഉയർത്തി നിൽക്കുകയാണ് വിജയ് സേതുപതി ചിത്രം മഹാരാജ. നിരൂപകർ അടക്കമുള്ളവർ ഈ വർഷത്തെ ഏറ്റവും മികച്ച തമിഴ് സിനിമയെന്നാണ് ‘മഹാരാജ’യെ വിശേഷിപ്പിക്കുന്നത്. കരിയറിലെ തുടർച്ചയായ പരാജയത്തിനു ശേഷം വിജയ് സേതുപതിയുടെ ശക്തമായ തിരിച്ചുവരവ് കൂടിയാണിത്. നടന്റെ അൻപതാം സിനിമയെന്ന പ്രത്യേകതയും മഹാരാജയ്ക്കുണ്ട്. ഇപ്പോഴിതാ മഹാരാജ സ്വീകരിച്ച കേരളത്തിലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് വിജയ് സേതുപതി രംഗത്തെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായം നേടി തിയറ്ററുകളില്‍ തുടരുന്ന ചിത്രത്തിന്‍റെ വിജയാഘോഷത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിജയ് സേതുപതി […]

1 min read

ആസിഫിന്റെ നായികയായി മംമ്ത എത്തുന്ന ‘മഹേഷും മാരുതിയും ; ഉടന്‍ തിയേറ്ററുകളിലേക്ക്

കൊത്ത് എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹേഷും മാരുതിയും. ഒരു മാരുതി കാറിനേയും പെണ്‍കുട്ടിയേയും പ്രേമിക്കുന്ന മഹേഷ് എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. 2021ല്‍ പ്രഖ്യാപിച്ച ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണ് നായികയായി എത്തുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിനു ശേഷം ആസിഫ് അലിയും മംമ്താ മോഹന്‍ദാസും ജോഡികളാകുന്നത് വലിയൊരു ഇടവേളക്കുശേഷമാണ്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. […]