26 Dec, 2024
1 min read

ബ്രഹ്മപുരം തീപിടുത്തം സിനിമയാകുന്നു; പ്രധാന കഥാപാതത്തെ അവതരിപ്പിക്കുക കലാഭാവന്‍ ഷാജോണ്‍

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തവും അതിനോടനുബന്ധിച്ചുണ്ടായ പ്രശ്നങ്ങളും സിനിമയാകുന്നു. മലയാളത്തില്‍ ഒട്ടേറെ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ച കലാഭാവന്‍ ഷാജോണാണ് ചിത്രത്തിലെ നായകന്‍. ‘ഇതുവരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്നത് അനില്‍ തോമസാണ്. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തെതുടര്‍ന്ന് പ്ലാന്റിനെ ചുറ്റിപറ്റി ജീവിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കുണ്ടാകുന്ന രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.   നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ‘മിന്നാമിനുങ്ങ്’ എന്ന സിനിമയുടെ സംവിധായകനാണ് അനില്‍. ‘2019 ലും 2020 ലും […]