23 Jan, 2025
1 min read

‘മണി ചേട്ടന്‍ ചെയ്ത സഹായം തിരിച്ചു വാങ്ങാന്‍ മാത്രം ഹൃദയമില്ലാത്തവരല്ല ഞങ്ങള്‍’; തെറ്റായ വാര്‍ത്തയ്‌ക്കെതിരെ മണിയുടെ സഹോദരന്‍

കലാഭവന്‍ മണി രേവദ് ബാബു എന്നയാള്‍ക്ക് ഓട്ടോറിക്ഷ വാങ്ങി കൊടുത്തിരുന്നെന്നും, അത് മണിയുടെ വീട്ടുകാര്‍ തിരിച്ചു വാങ്ങി എന്ന തരത്തിലുള്ള വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്ന് പറയുകയാണ് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. ചേട്ടന്‍ ചെയ്ത സഹായങ്ങള്‍ തിരികെ വാങ്ങാന്‍ മാത്രം ഹൃദയമില്ലാത്തവരല്ല തങ്ങളെന്ന് സഹോദരന്‍ രാമകൃഷ്ണന്‍ പറയുന്നു. മണിയുടെ വീട്ടുകാര്‍ അല്ല ഓട്ടോറിക്ഷ തിരികെ വാങ്ങിയതെന്ന രേവദ് ബാബുവിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതികരിച്ചത്. […]

1 min read

‘ഒത്തിരി സ്വപ്നങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്’ ; കലാഭവന്‍ മണിയെ കുറിച്ച് വിനയന്‍

മലയാളികളുടെ പ്രിയ നടന്‍ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം പൂര്‍ത്തിയാവുകയാണ്. നടനായും ഗായകനായും തിളങ്ങി ഓരോ മലയാളികളുടേയും മനസ്സില്‍ ഇടംനേടിയ മണി താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി നമുക്കിടയില്‍ ജീവിച്ചു. മണിയെ മലയാളികള്‍ ഇന്നും മറക്കാതെ ഓര്‍ക്കുകയാണ്. അങ്ങനെ ഓര്‍ക്കാന്‍ തന്നെ ഒരു പാട് നല്ല നല്ല കാര്യങ്ങളുണ്ട്. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രിയിലൂടെ ശ്രദ്ധേ നേടിയാണ് മണി സിനിമയിലെത്തിയത്. ആദ്യ കാലത്ത് പ്രേക്ഷകരെ ചിരിപ്പിച്ച ഹാസ്യതാരമായിരുന്നെങ്കില്‍ പിന്നീട് നായകനായും വില്ലനായും കലാഭവന്‍ മണി ബിഗ് […]