22 Jan, 2025
1 min read

നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി നിര്യാതയായി ; സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ശാന്തി കവാടത്തില്‍

മലയാള സിനിമയിലേക്ക് കോസ്റ്റിയൂം ഡിസൈനറായി പിന്നീട് നടനായി മാറിയ വ്യക്തിയാണ് ഇന്ദ്രന്‍സ്. അദ്ദേഹത്തിന്റെ അമ്മ ഗോമതി അന്തരിച്ചു. വ്യാഴാഴ്ച്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ വെച്ചാണ് നടത്തുക. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. നിരവധിപേരാണ് അദ്ദേഹത്തിന്റെ അമ്മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തുന്നത്. കുറച്ചു നാളുകളായി സുഖമില്ലാതെ കിടപ്പിലായിരുന്നു ഇന്ദ്രന്‍സിന്റെ അമ്മ. മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ഓര്‍മ്മയെല്ലാം പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നുവെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു. ബുധനാഴ്ച […]