21 Jan, 2025
1 min read

“മോഷണം ഒരു കലയാണ് , നീ ഒരു കലാകാരനും” ; ഇമ്പം ടീസർ ശ്രദ്ധ നേടുന്നു

  അവിചാരിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചിലരുണ്ട്. ഒരു പക്ഷേ ചിലപ്പോൾ പിന്നീടുള്ള നമ്മുടെ ജീവിതത്തിൻറെ ഗതിവിഗതികൾ അവരെ ചുറ്റിപ്പറ്റിയാകാം സംഭവിക്കുന്നത്. ഈയൊരു പ്രമേയവുമായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ് ‘ഇമ്പം’ എന്ന ചിത്രം. ലാലു അലക്സും ദീപക് പറമ്പോലുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ഒരു എഴുത്തുകാരിയുടേയും ഒരു കാർട്ടൂണിസ്റ്റിന്‍റേയും മധുരമൂറുന്ന പ്രണയ കഥയുമായി എത്താനൊരുങ്ങുന്ന സിനിമയുടെ ആകാംക്ഷയുണർത്തുന്ന ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രണയവും സൗഹൃദവും കുടുംബബന്ധങ്ങളും കോളേജ് ലൈഫും രാഷ്ട്രീയവും മാധ്യമലോകവും ഒക്കെ വിഷയമാകുന്ന സീനിമയെന്നാണ് ടീസറിൽ നിന്ന് മനസ്സിലാകുന്നത്. […]