25 Dec, 2024
1 min read

ദുരൂഹത നിറച്ച് ‘ഗു’ ; ഹൊറർ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്

കണ്ണുകളിൽ നിഴലിക്കുന്ന പേടിയുടെ ഇരുണ്ട മുഖം, ചുറ്റും പരന്ന ഇരുട്ടിൽ പാടവരമ്പിലൂടെ നടന്നടുക്കുന്ന മന്ത്രമൂർത്തികളിൽ പ്രധാനിയും സർവ്വവ്യാപിയുമായ ഗുളികൻ തെയ്യം…മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ‘ഗു’ എന്ന ഫാന്‍റസി ഹൊറർ ചിത്രത്തിന്‍റേതായെത്തിയിരിക്കുന്ന ഫസ്റ്റ് ലുക്ക് ലുക്ക് സോഷ്യൽമീഡിയയിൽ ദുരൂഹത ജനിപ്പിച്ചിരിക്കുകയാണ്. നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സൂപ്പർ ഹിറ്റ് ചിത്രം ‘മാളികപ്പുറ’ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ്‌ പ്രധാന വേഷത്തിലെത്തുന്നത്. നിരവധി കുട്ടികളും സിനിമയുടെ ഭാഗമായെത്തുന്നുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ ടൈറ്റിൽ […]