28 Jan, 2025
1 min read

‘ബ്രില്യന്റ് മമ്മൂട്ടി സാര്‍’; ‘നന്‍പകല്‍ നേരത്ത് മയക്കം’ ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത

പ്രേക്ഷകരുടെ വലിയ കാത്തിരിപ്പിന് ശേഷം ജനുവരി 19ന് റിലീസ് ആയ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഉണ്ടായ നന്‍പകല്‍ നേരത്ത് മയക്കം. കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം തിയേറ്റര്‍ റിലീസ് ആയി എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് ഈ ചിത്രത്തെ സ്വീകരിച്ചത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് […]