21 Jan, 2025
1 min read

‘മമ്മൂക്ക അഭിനയിച്ച ആ സിനിമയുടെ റഫ് കട്ട്‌ കണ്ടപ്പോൾ കൊള്ളില്ലെന്നു തോന്നി, പിന്നെ തിയേറ്ററില്‍ പോയി കണ്ടപ്പോള്‍ കരഞ്ഞു പോയി’ : ധ്യാന്‍ ശ്രീനിവാസന്‍ തുറന്നു പറയുന്നു

2007 ല്‍ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ‘ കഥ പറയുമ്പോള്‍’. മമ്മൂട്ടിയായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. എം മോഹനന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിര്‍മ്മിച്ചത് ശ്രീനിവാസനാണ്. വന്‍ ഹിറ്റായ ചിത്രം വാണിജ്യ വിജയവും നിരൂപക പ്രശംസയും പിടിച്ചു പറ്റിയിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തെ ഇന്നും മലയാളികള്‍ മറന്നിട്ടില്ല. ഇപ്പോഴിതാ, ആ സിനിമയെ പറ്റിയും മമ്മൂട്ടിയുടെ പ്രകടനത്തെ പറ്റിയും തുറന്നു പറഞ്ഞിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ‘ കഥ പറയുമ്പോള്‍’ എന്ന ചിത്രം ഫസ്റ്റ് എഡിറ്റ് ചെയ്ത […]

1 min read

മോഹന്‍ലാലിനെ നായകനാക്കി ഉടന്‍ വരുന്നു ധ്യാന്‍ ശ്രീനിവാസന്റെ വമ്പന്‍ സിനിമ!

മലയാള സിനിമ എന്നല്ല ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് േമാഹന്‍ലാല്‍. മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയവരുടെ വരവോട് കൂടി മലയാള സിനിമയിലെ നിലവാരം തന്നെ ഉയര്‍ന്നു. മോഹന്‍ലാല്‍ എന്ന നടന്റെ വിസ്മയിപ്പിക്കുന്ന അഭിനയ മികവ് തന്നെയാണ് മലയാള സിനിമയുടെ താരരാജാവെന്ന പേര് വീഴാനും കാരണം. പറഞ്ഞാല്‍ തീരാത്തത്ര സിനിമകളാണ് മലയാളി പ്രേക്ഷകര്‍ക്ക് മോഹന്‍ലാല്‍ സമ്മാനിച്ചത്. അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങളും ഇന്നും മറക്കാതെ കാത്തു സൂക്ഷിക്കുന്നവരാണ് ആരാധകര്‍. നാടോടികാറ്റിലെ ദാസനും, ചിത്രത്തിലെ വിഷ്ണുവും, വന്ദനത്തിലെ ഉണ്ണികൃഷ്ണനും, […]

1 min read

‘പ്രണവിന്റെ റോള്‍ ഞാന്‍ ചെയ്തിരുന്നെങ്കില്‍ മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയേനെ’ എന്ന് ധ്യാന്‍ ശ്രീനിവാസന്‍

മലയാളത്തിലെ നടനും, സംവിധായകനുമാണ് ധ്യാന്‍ ശ്രീനിവാസന്‍. നടന്‍ ശ്രീനിവാസന്റെ മകനായ ധ്യാന്‍ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളികളുടെ ഇഷ്ടതാരമായി മാറിയത്. ശ്രീനിവാസന്റെ മറ്റൊരു മകനായ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘തിര’ എന്ന സിനിമയിലാണ് ധ്യാന്‍ ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം കൈവരിച്ചിരുന്നു. ഇപ്പോഴിതാ ധ്യാനിന്റെ തിരക്കഥയില്‍ നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ എന്നത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും […]

1 min read

”ലവ് ആക്ഷൻ ഡ്രാമ ഇഷ്ടമായില്ല, എഡിറ്റിംങ് സമയത്ത് ഉറങ്ങുകയായിരുന്നു” ; വെളിപ്പെടുത്തലുമായി സംവിധായകൻ കൂടിയായ ധ്യാന്‍ ശ്രീനിവാസന്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛനേയും ചേട്ടന്‍ വിനീത് ശ്രീനിവാസനേയും പോലെ നടനെന്നതിലുപരി സംവിധായകനായും തിളങ്ങിയിട്ടുള്ള താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. കോളജ് കാലത്ത് ഷോട്ട് ഫിലിമുകള്‍ ചെയ്താണ് ധ്യാന്‍ ശ്രീനിവാസന്റെ തുടക്കം. ചേട്ടന്‍ വിനീത് ശ്രീനിവാസന്‍ തന്നെയാണ് ധ്യാനിനെ സിനിമയിലേക്ക് കൊണ്ടുവന്നത്. ആദ്യത്തെ ചിത്രം വിനീതിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിരയായിരുന്നു. ധ്യാനിന്റെ സംവിധാനത്തിലും തിരക്കഥയിലും ആദ്യം പുറത്തിറങ്ങിയ സിനിമയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. ഇപ്പോള്‍ ലവ് ആക്ഷന്‍ ഡ്രാമയെ കുറിച്ച് ഒരു അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞ വാക്കുകളാണ് […]