dharm censor board
ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്ന സിനിമകള്‍ പരിശോധിക്കാന്‍ ‘ധര്‍മ സെന്‍സര്‍ ബോര്‍ഡ്’
സിനിമകളില്‍ ഹിന്ദുദൈവങ്ങളെയും സംസ്‌കാരത്തെയും അപമാനിക്കുന്നില്ലെന്ന് ഉറപ്പുവരുത്താല്‍ സെന്‍സര്‍ ബോര്‍ഡ് രൂപീകരിച്ച് ഹിന്ദു സന്ന്യാസിമാര്‍. ഇതിനായി പത്തംഗ ‘ധര്‍മ സെന്‍സര്‍ബോര്‍ഡ്’ രൂപവത്കരിച്ചു. സിനിമയ്ക്കുപുറമേ ഡോക്യുമെന്ററികള്‍, വെബ് സീരീസുകള്‍, മറ്റ് വിനോദോപാധികള്‍ എന്നിവയും ധര്‍മ സെന്‍സര്‍ ബോര്‍ഡ് പരിശോധിക്കും. ജ്യോതിഷ് പീഠിലെ ശങ്കരാചാര്യ എന്നറിയപ്പെടുന്ന അവിമുക്തേശ്വരാനന്ദ് സരസ്വതി ആണ് ബോര്‍ഡിന്റെ അധ്യക്ഷന്‍. ഹിന്ദു ദൈവങ്ങളെയും സനാതന ധര്‍മത്തെയും സിനിമകളിലൂടെ അപമാനിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയാണ് ഈ സംഘടനകളുടെ ലക്ഷ്യം. കഴിഞ്ഞ ജനുവരി 3ന് ആണ് അവിമുക്തേശ്വരാനന്ദ് സരസ്വതിയുടെ നേതൃത്വത്തില്‍ സെന്‍സര്‍ ബോര്‍ഡിന് […]