21 Jan, 2025
1 min read

‘കോക്കിനെ പോലെയുള്ളവരെ ആളുകൾ മറക്കും’; നെഗറ്റീവ് റിവ്യൂവിനെതിരെ രൂക്ഷമായി പ്രതികരിച്ച് ‘ചെക്ക് മേറ്റ്’ സംവിധായകൻ രതീഷ് ശേഖർ

അനൂപ് മേനോൻ, ലാൽ, രേഖ ഹരീന്ദ്രൻ തുടങ്ങിയ താരങ്ങളൊന്നിച്ച പുതിയ ചിത്രം ‘ചെക്ക് മേറ്റ്’ സിനിമയ്‍ക്കെതിരെ യൂട്യൂബിലൂടെ നെഗറ്റീവ് റിവ്യൂ പറഞ്ഞ റിവ്യൂവർ അശ്വന്ത് കോക്കിന് ചുട്ട മറുപടി നൽകി ‘ചെക്ക് മേറ്റ്’ സിനിമയുടെ സംവിധായകനും അമേരിക്കൻ മലയാളിയുമായ രതീഷ് ശേഖര്‍. സിനിമാ തിയേറ്ററിൽ നിന്നിറങ്ങവേ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് രതീഷ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ”ഞാനും ടീമും ചെക്ക് മേറ്റ് ഉണ്ടാക്കിയത് ഇന്‍റലിജന്‍റ് സ്റ്റോറി ടെല്ലിങ്ങ് എന്താണെന്ന് മനസ്സിലാക്കാൻ പറ്റുന്നൊരു ഓഡിയൻസിനുവേണ്ടിയാണ്, അതായത് പ്രത്യേകിച്ച് കേരളത്തിലെ ഓഡിയൻസിന് […]

1 min read

മാറുന്ന മലയാള സിനിമയുടെ പുതിയ മുഖം! അനൂപ് മേനോൻ നായകനാകുന്ന ‘ചെക്ക് മേറ്റ്’ നാളെ മുതൽ

മുത്തച്ഛൻ, മുത്തശ്ശി, അച്ഛൻ, അമ്മ, മകൻ, മകൾ, മരുമകൻ, മരുമകൾ, അയൽക്കാർ, ബന്ധുക്കൾ, കാമുകൻ, കാമുകി…തുടങ്ങിയ കഥാപാത്രങ്ങൾ ഉൾപ്പെട്ട നാട്ടിൻ പുറത്തുള്ള കുടുംബങ്ങളിലും മറ്റുമുള്ള കഥകളായിരുന്നു ഒരിക്കൽ മലയാളികൾക്ക് പ്രിയം. നാട്ടിലെ മാറ്റങ്ങൾ സിനിമയിലും പ്രതിഫലിച്ചപ്പോൾ പതിയെ പതിയെ മെട്രോ കൾച്ചർ സിനിമകളിലെ കഥാപാത്രങ്ങളിലും വന്ന് തുടങ്ങി. മാറിയ മലയാള സിനിമയുടെ ചുവടുപിടിച്ചുകൊണ്ട് മലയാളികൾക്ക് ഇതുവരെ കാണാത്തതും കേൾക്കാത്തതും അനുഭവിക്കാത്തതുമായ ഒരു പുതിയ ലോകം പരിചയപ്പെടുത്തുന്ന സിനിമയായി നാളെ മുതൽ തിയേറ്ററുകളിലെത്തുകയാണ് അനൂപ് മേനോൻ നായകനായെത്തുന്ന ‘ചെക്ക് […]

1 min read

ന്യൂയോർക്കിൽ പിറന്നൊരു മലയാള സിനിമ! ‘ചെക്ക് മേറ്റ്’ ഈ വെള്ളിയാഴ്ച തിയേറ്ററുകളിൽ

മലയാള സിനിമയാണ് പക്ഷേ ഒരു സീൻ പോലും കേരളത്തിൽ ഷൂട്ട് ചെയ്യാത്തൊരു മലയാള സിനിമ. അങ്ങനെ വിശേഷിപ്പിക്കാം ഓഗസ്റ്റ് 9ന് തിയേറ്ററുകളിലെത്തുന്ന ‘ചെക്ക് മേറ്റ്’ എന്ന ചിത്രത്തെ. പൂർണ്ണമായും ന്യൂയോർക്കിൽ ഷൂട്ട് ചെയ്തിരിക്കുന്ന ചിത്രത്തിൽ അനൂപ് മേനോനാണ് നായകനായെത്തുന്നത്. പ്രതിനായക വേഷത്തിലെത്തുന്നത് ലാലാണ്. ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് രതീഷ് ശേഖറാണ്. അമേരിക്കയിലെ ഒരു ഫാർമ്മ കമ്പനി ഉടമയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒട്ടേറെ മനുഷ്യരിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഓരോ സെക്കന്‍റും ഉദ്വേഗം നിറയ്ക്കുന്ന […]

1 min read

‘മരുന്ന് വിറ്റ് ജീവിക്കുന്നവനാണ് ഞാൻ’; ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ അനൂപ് മേനോനും ലാലും, ചടുലവും തീവ്രവുമായ ദൃശ്യങ്ങളുമായി ‘ചെക്ക് മേറ്റ്’ ട്രെയിലർ

ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും ചടുലവും തീവ്രവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ സംഭാഷണങ്ങളുമായി ശ്രദ്ധ നേടി ‘ചെക്ക് മേറ്റ്’ ട്രെയിലർ. ഓരോ സെക്കന്‍റും ഉദ്വേഗം നിറയ്ക്കുന്ന രംഗങ്ങളുമായെത്തിയിരിക്കുന്ന ട്രെയിലർ നിമിഷ നേരം കൊണ്ട് സോഷ്യൽമീഡിയയുടെ ശ്രദ്ധ കവർന്നിരിക്കുകയാണ്. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖരാണ് നിർവ്വഹിച്ചിരിക്കുന്നത്. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഞെട്ടിപ്പിക്കുന്ന […]

1 min read

‘കമന്‍റ്സ് മാത്രമായി തള്ളിക്കളയാനാവില്ല; ഇത് ബോഡി ഷെയ്‍മിംഗാണ്’; സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്‍റുകൾക്കെതിരെ ‘ചെക്ക് മേറ്റി’ലെ നായികമാർ

പൂർണ്ണമായും ന്യൂയോർക്കിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയോടെ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ് ‘ചെക്ക് മേറ്റ്’ എന്ന ചിത്രം. അനൂപ് മേനോൻ നായക വേഷത്തിലെത്തുന്ന ചിത്രത്തിൽ അമേരിക്കയിലുള്ള ഒട്ടേറെ മലയാളികളും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. സോഷ്യൽമീഡിയയിൽ തങ്ങളുടെ ചിത്രങ്ങൾക്കും വീഡിയോയ്ക്കും താഴെ ലഭിക്കുന്ന മോശം കമന്‍റുകളെ കുറിച്ച് ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് ‘ചെക്ക് മേറ്റി’ലെ താരങ്ങളായ രേഖയും രാജലക്ഷ്മിയും. ‘നിങ്ങൾക്ക് മക്കൾ ഉണ്ടോ, പ്രസവം നോർമൽ ആയിരുന്നോ, അതോ സിസേറിയൻ ആയിരുന്നോ’ ഇങ്ങനെയൊക്കെയാണ് തന്‍റെ […]

1 min read

ന്യൂയോർക്കിൽ ചിത്രീകരിച്ച അനൂപ് മേനോൻ ചിത്രം ‘ചെക്ക് മേറ്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ചെക്ക് മേറ്റ്’ ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നു. ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖർ നിർവ്വഹിക്കുന്നു. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒരു മൈൻഡ് ഗെയിം ത്രില്ലറായിരിക്കും ചിത്രം എന്നാണ് പോസ്റ്ററിൽ നിന്ന് മനസ്സിലാക്കാനാകുന്നത്. അംബരചുംബികളായ കെട്ടിടങ്ങൾ, അവയ്ക്കിടയിലെ മനുഷ്യ മനസ്സുകള്‍, ചതുരംഗ […]