03 Jan, 2025
1 min read

‘ബച്ചന്റെ ഉയരമെനിക്കില്ല, അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയുമില്ല, മന്ത്രി പറഞ്ഞതില്‍ തനിക്ക് വിഷമം ഇല്ലെന്ന് ഇന്ദ്രന്‍സ്

നിയമസഭയില്‍ സാംസ്‌കാരിക മന്ത്രി വിഎന്‍ വാസവന്‍ നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി നടന്‍ ഇന്ദ്രന്‍സ് രംഗത്ത്. ‘മന്ത്രി നടത്തിയ പരാമര്‍ശത്തില്‍ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ല. ഇന്ത്യാ രാജ്യത്ത് എല്ലാവര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ ഞാന്‍ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. […]