23 Dec, 2024
1 min read

ലൈംഗിക പീഡന പ്രതിയായ അനുരാഗ് കശ്യപിനെ അതിജീവിതയ്ക്ക് ഒപ്പം വേദി പങ്കിടാന്‍ വിളിച്ചത് കടന്നുപോയി; രണ്ട് നീതിയെന്ന് ദിലീപ് ഫാന്‍സ്

ഐഎഫ്എഫ്‌കെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി ഭാവന എത്തിയപ്പോള്‍ കയ്യടികളോടെയാണ് കേരളം സ്വീകരിച്ചത്. എന്നാല്‍ ചടങ്ങില്‍ അനുരാഗ് കശ്യപ് എത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ‘ദിലീപ് ഓണ്‍ലൈന്‍ ക്ലബ്’ എന്ന ഫാന്‍സ് പേജ്. ലൈംഗിക പീഡന പ്രതിയായ അനുരാഗ് കശ്യപിനെ ലൈംഗികാതിക്രമണത്തെ അതിജീവിച്ച ഒരാളുമായി വേദി പങ്കിടാന്‍ വിളിച്ചത് വളരെ കടന്നുപോയി എന്നാണ് പേജിലെ കുറിപ്പില്‍ വിമര്‍ശിക്കുന്നത്. ദിലീപ് ഇപ്പോഴും ആരോപണ വിധേയനാണ്, കേസ് നടക്കുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ ദിലീപിനില്ലാത്ത എന്ത് യോഗ്യതയാണ് അനുരാഗ് കശ്യപിനുള്ളതെന്നും ദിലീപിനെതിരെ സംസാരിക്കുന്നവര്‍ എന്തുകൊണ്ടാണ് […]