“ജയ ജയ ജയ ജയ ഹേ” വമ്പന്‍ ഹിറ്റിലേക്ക്…! 25കോടി കളക്ഷന്‍ നേടി ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ്
ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. മികച്ച പ്രേക്ഷകപ്രതികരണം നേടി ചിത്രം തിയേറ്ററില്‍ മുന്നേറുകയാണ്. റിലീസ് ദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രം രണ്ടാം വാരത്തില്‍ തിയറ്റര്‍ കൌണ്ട് കാര്യമായി വര്‍ധിപ്പിച്ചിരുന്നു. കേരളത്തില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടത് 150 തിയറ്ററുകളില്‍ ആയിരുന്നെങ്കില്‍ രണ്ടാം വാരത്തിലേക്ക് എത്തുമ്പോള്‍ തിയറ്ററുകളുടെ എണ്ണം 180 ആയി വര്‍ധിപ്പിച്ചിരുന്നു. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യന്നത്. ഒരു കുഞ്ഞു ചിത്രം എന്ന നിലയ്ക്ക് എത്തിയ ‘ജയ ജയ ജയ ഹേ’ ബ്ലോക്ബസ്റ്ററായി മാറിയിരിക്കുകയാണ്. കേരളത്തിലും ജിസിസിയിലും നിന്നും ചിത്രം ബോക്സ് ഓഫീസില്‍ ഇതുവരെയായി 25 കോടി രൂപ കളക്റ്റ് ചെയ്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളിലെല്ലാം ആഘോഷമാക്കിയിരിക്കുകയാണ്.
പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപനം സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. വീട്ടകങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരെ ശക്തമായ തിരിച്ചടി നല്കുന്ന നായികയായാണ് ദര്‍ശന എത്തുന്നത്. നിരവധി പേരായിരുന്നു സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നത്. തിയറ്ററുകളില്‍ ചിരിപടര്‍ത്തിയ ചിത്രം റിലീസ് ദിനംമുതല്‍ പ്രേക്ഷക നീരൂപക പ്രശംസകള്‍ ഒരുപോലെ നേടുകയാണ്. വലിയ താരനിരയോ ബജറ്റോ ഇല്ലാതെ വന്ന ചിത്രം വാണിജ്യവിജയവും പ്രേക്ഷക പ്രശംസയും ഒരുമിച്ച് നേടുമ്പോള്‍ കണ്ടന്റിന് തന്നെയാണ് പ്രധാന്യം എന്ന് മലയാളിപ്രേക്ഷകര്‍ വീണ്ടും തെളിയിക്കുകയാണ് ഇതിലൂടെ. സിനിമ മേഖലയ്ക്ക് പുറമേ സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള പ്രമുഖരും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയതും വളരെ ശ്രദ്ധ നേടിയിരുന്നു.
ജാനെമന്‍ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്സ് എന്റര്ടെയ്ന്മെന്റ് ആണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം. ലക്ഷ്മി മേനോന്, ഗണേഷ് മേനോന് എന്നിവരാണ് നിര്‍മ്മാതാക്കള്‍. അമല്‍ പോള്സന് ആണ് സഹനിര്‍മ്മാണം. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബേസില്‍ ജോസഫ് ചിത്രത്തിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത് ബാബ്ലു അജുവാണ്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിച്ചത്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ‘ജയ ജയ ജയ ജയ ഹേ’യിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സ്റ്റണ്ട് മാസ്റ്റര്‍ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.