3 ദിവസത്തിൽ ബോക്സ്ഓഫീസ് തൂക്കിയടി, ഐഡന്റിറ്റി നേടിയത് 17.38 കോടി ; ആക്ഷൻ സിനിമകളിൽ തുടർച്ചയായി വിജയം നേടി ടോവിനോ തോമസ്..
1 min read

3 ദിവസത്തിൽ ബോക്സ്ഓഫീസ് തൂക്കിയടി, ഐഡന്റിറ്റി നേടിയത് 17.38 കോടി ; ആക്ഷൻ സിനിമകളിൽ തുടർച്ചയായി വിജയം നേടി ടോവിനോ തോമസ്..

 

ലോകമെമ്പാടുമായി 17.38 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടി ഐഡന്റിറ്റി മലയാള സിനിമ ബോക്സ് ഓഫീസിന് പുതിയ പ്രതീക്ഷകൾ നൽകുകയാണ്. 2024 വർഷത്തിൽ മലയാള സിനിമയിൽ 50 കോടിയും, 100 കോടിയും നേടിയ നിരവധി സിനിമകൾ റിലീസായ വരാമായിരുന്നു. മഞ്ഞുമ്മൽ ബോയ്സ്, ARM, ആവേശം, കിഷ്കിന്താകാണ്ഡം, ഗുരുവായൂർ അമ്പലനടയിൽ, വാഴ, ആട് ജീവിതം, അന്വേഷിപ്പിൻ കണ്ടെത്തും, ഓസ്‌ലർ, ഭ്രമയുഗം, വർഷങ്ങൾക്ക് ശേഷം, പ്രേമലു അങ്ങനെ ഒരുപാട് 50 കോടി – 100 കോടി ചിത്രങ്ങൾ മലയാളത്തിൽ പിറന്ന വർഷം. ആ ബോക്സ് ഓഫീസ് ആറാട്ട് അവസാനിച്ചത് മാർക്കോയിൽ ആയിരുന്നു. മഞ്ഞുമ്മൽ ബോയ്സ്, ARM, ആവേശം, പ്രേമലു തുടങ്ങിയ ചിത്രങ്ങൾ അന്യ സംസ്ഥാനങ്ങളിൽ കൂടി മലയാള സിനിമയ്ക്ക് പുതിയ വഴി തുറന്നു തന്നു. ആ ചിത്രങ്ങൾ തുറന്നിട്ട വഴിയിലൂടെ അവസാനം മാർക്കോ ബോക്സ് ഓഫീസിന് ആണിയും അടിച്ചു.

2025 തുടക്കം എന്താകുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന പ്രേക്ഷകർക്ക് മുൻപിലേക്കാണ് മലയാള സിനിമ “ഐഡന്റിറ്റി” ഇറക്കി വിട്ടത്. ചിത്രം 3 ദിവസം കൊണ്ട് വേൾഡ്വൈഡ് ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയ കളക്ഷൻ 17.38 കോടി രൂപയാണ്. അതും വെറും 3 ദിവസത്തിനുള്ളിൽ. ഇത്തവണയും പതിവ് തെറ്റിച്ചില്ല തമിഴ് പതിപ്പും കൂടെ ഹിറ്റ് സ്റ്റാറ്റസ് നേടിയതോടെ 2025 ബോക്സ് ഓഫീസിന്റെ കാര്യത്തിലും ഒരു തീരുമാനമായി. തിയേറ്ററിൽ ജോലിക്കാർക്ക് കുറച്ച് പണി കൂടുതൽ ആയിരിക്കും ഈ വർഷം എന്നൊരു മുന്നറിയിപ്പാണ് ഐഡന്റിറ്റി നൽകുന്നത്.

ഇത്തരം തുടർച്ചയായ ബോക്സ് ഓഫീസ് ഹിറ്റുകൾ ഉണ്ടാകുന്നത്തോടെ കൂടുതൽ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാൻ സാധിക്കുന്നു എന്നുള്ളതും ഒരു പോസിറ്റീവ് ഘടകമാണ്. അതേപോലെ മൾട്ടിപ്ലക്സുകളിൽ ഒരു പ്രേക്ഷകൻ ടിക്കറ്റിനു മുടക്കുന്നതിനേക്കാൾ ക്യാഷ് മുടക്കി സ്നാക്സും, കോക്സും വാങ്ങുന്നതും ഒരു സിനിമയുടെ വിജയം വ്യവസായ മേഖലയിലും വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ എങ്ങനെ സഹായിക്കുന്നു എന്നതിന് ഉദാഹരണമാണ്. എന്തായാലും ഐഡന്റിറ്റി നൽകിയ ഈ ശുഭ പ്രതീക്ഷ തുടർന്ന് റിലീസാകുന്ന സിനിമകൾക്കും ഗുണകരമാകുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.