“മഞ്ഞുമ്മലിലെത് പോലെ ഗംഭീര വർക്ക് തന്നെയാണ് അന്വേഷിപ്പിൻ കണ്ടെത്തും സിനിമയിലെതും”
ടൊവിനൊ തോമസ് നായകനായി എത്തിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. പ്രേമലുവിനൊപ്പം റിലീസ് ചെയ്‍ത ടൊവിനൊ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. വേറിട്ട ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രം എന്ന വിശേഷണം അന്വേഷണം കണ്ടെത്തും നേടുകയും ചെയ്‍തു. ടൊവിനൊയുടെ അന്വേഷിപ്പിൻ കണ്ടെത്തും 40 കോടി ക്ലബില്‍ എത്തുകയും ചെയ്തിരുന്നു. ഭ്രമയുഗത്തിന്റെയും പ്രേമലുവിന്റെയും മഞ്ഞുമ്മല്‍ ബോയ്‍സിന്റെയും തിയറ്റിലെ കുതിപ്പ് അതിജീവിച്ചാണ് അന്വേഷിപ്പിൻ കണ്ടെത്തും ആഗോള ബോക്സ് ഓഫീസില്‍ 40 കോടിയില്‍ അധികം നേടിയത്.
സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡാര്‍വിൻ കുര്യാക്കോസാണ്. നായകൻ ടൊവിനോ തോമസിന്റെ പ്രകടനം ചിത്രത്തില്‍ വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അന്വേഷിപ്പിൻ കണ്ടെത്തും റിയലിസ്റ്റിക് സ്വഭാവത്തിലുള്ള ചിത്രം ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്സിൻ്റെ പ്രെഡക്ഷൻ ഡിസൈനിനെക്കാൾ ഗംഭീര വർക്കാണ് അന്വേഷിപ്പിൽ കണ്ടെത്തും സിനിമയിലേതെന്ന് പറയുകയാണ് ഒരു പ്രേക്ഷകൻ.
കുറിപ്പിൻ്റെ പൂർണരൂപം
മഞ്ഞുമ്മൽ ബോയ്സിന്റെ പ്രൊഡക്ഷൻ ഡിസൈനറെ കുറിച്ച് പലരും സംസാരിക്കുന്നത് കണ്ടു,
എന്നാൽ മഞ്ഞുമ്മലിലെത് പോലെ ഗംഭീര വർക്ക് തന്നെയാണ് അന്വേഷിപ്പിൻ കണ്ടെത്തും സിനിമയിലെതും.
90’s ന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നടക്കുന്ന ഒരു കഥ പറയുമ്പോൾ ആ കാലഘട്ടത്തെ അടയാളപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.. അത് ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട് സിനിമയിൽ.❤️
പടത്തിലെ ഓരോ സീനിലും അത് വ്യക്തമാണ്…
പടത്തിൽ ഉപയോഗിച്ചിരിക്കുന്ന വണ്ടികൾ, കവലകൾ, വീടുകൾ തുടങ്ങി ഓരോ ചെറിയ ചെറിയ കാര്യങ്ങളിൽ പോലും വലിയ ശ്രദ്ധ കൊടുത്തിട്ടുണ്ട്.
ടോവിനോ വില്ലനെ ചെയ്സ് ചെയ്യുന്ന സീനിൽ കാണിക്കുന്ന സ്ഥലമൊക്കെ എന്ത് രസമായിട്ടാണ് അവർ ഒരുക്കിയിരുക്കുന്നത് 👏
പിന്നെ ഇത്തരം സിനിമകളിൽ കാടിന്റെയും മലയുടേയുമൊക്കെ ഡ്രോൺ ഷോട്ടുകൾ ഇടക്കിടക്ക് കാണിക്കുന്ന ഒരു പ്രവണത ഈ അടുത്ത കാലം വരെയുണ്ടായിരുന്നു.
എന്നാൽ അന്വേഷിപ്പിൻ കണ്ടെത്തും ആ ക്ലിഷേ ഒക്കെ മാറ്റിയെഴുതിയിട്ടുണ്ട്.🔥
കഥയും തിരക്കഥയും പെർഫോമൻസും പോലെ തന്നെ ടെക്‌നിക്കലി ബ്രില്ല്യന്റായൊരു സിനിമ കൂടിയാണ് അന്വേഷിപ്പിൻ കണ്ടെത്തും. ❤️