‘ചിത്രീകരണത്തിനിടെ എനിക്ക് വേദനയുണ്ടാകുമ്പോള്‍ നിര്‍ത്താൻ പറയും’ ; ദുല്‍ഖര്‍
1 min read

‘ചിത്രീകരണത്തിനിടെ എനിക്ക് വേദനയുണ്ടാകുമ്പോള്‍ നിര്‍ത്താൻ പറയും’ ; ദുല്‍ഖര്‍

ഒരു ഇടവേളയ്‍ക്ക് ശേഷം ദുല്‍ഖറിന്റെ ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. ലക്കി ഭാസ്‍കര്‍ സിനിമയാണ് ദുല്‍ഖര്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തുന്നത്. 31നാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ റിലീസ് എന്തുകൊണ്ടാണ് വൈകിയതെന്ന് പറയുകയാണ് ദുല്‍ഖര്‍.ഇടവേളകള്‍ അങ്ങനെ ഇഷ്‍ടമല്ലാത്ത ആളാണ് താൻ എന്നാണ് നടൻ ദുല്‍ഖര്‍ സൂചിപ്പിക്കുന്നത്. ശരിക്കും കുറച്ച് സിനിമകള്‍ ഈ വര്‍ഷം ഞാൻ ചെയ്യാനിരുന്നതാണ്. ഒന്ന് ഉപേക്ഷിച്ചു. മറ്റൊന്ന് വര്‍ക്കാവാതിരുന്നത് അവസാന മിനിറ്റിലാണ്. അപ്പോള്‍ എനിക്ക് കുറച്ച് ആരോഗ്യപ്രശ്‍നങ്ങളുമുണ്ടായി. ലക്കി ഭാസ്‍കര്‍ സിനിമയും വൈകി. സംവിധായകനും നിര്‍മാതാവും തന്നെ പിന്തുണച്ചു. തങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കേ തനിക്ക് വേദന വരുമ്പോഴൊക്കെ അവര്‍ എന്നോട് നിര്‍ബന്ധിച്ച് സ്നേഹത്തോടെ പറയുമായിരുന്നു നിര്‍ത്താം എന്ന്. വീട്ടിലേക്ക് പോകാമെന്നും പറഞ്ഞു അവര്‍. വീട്ടില്‍ വിശ്രമമെടുക്കാൻ പറഞ്ഞു അവര്‍. പിന്നീട് തിരിച്ചു വന്നാണ് ചിത്രീകരിച്ചതെന്നും പറയുന്നു ദുല്‍ഖര്‍. ലക്കി ഭാസ്‍കര്‍ സിനിമയ്‍ക്കായി ആര്‍ട് ഡയറക്ടര്‍ വലിയ സെറ്റാണ് നിര്‍മിക്കുകയും ചെയ്‍തത്. ഞാൻ ചിത്രീകരണം തുടരാൻ നിര്‍ദ്ദേശിച്ചാല്‍ താൻ വേദനിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല എന്ന് പറയും അവര്‍. അത്രയേറെ അവര്‍ തന്നെ പിന്തുണച്ചിരുന്നുവെന്നും പറയുന്നു ദുല്‍ഖര്‍. എന്നാല്‍ അസുഖം എന്തായിരുന്നു എന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.

ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തെലുങ്കില്‍ വീണ്ടും നായകനായി വരുമ്പോള്‍ ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ്. കേരളത്തില്‍ വേഫെയര്‍ ഫിലിംസാണ് വിതരണം. വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്നത് ആണ് ലക്കി ഭാസ്‍കര്‍. മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. നിര്‍മാണ നിര്‍വഹണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ ആണ്. ശബരിയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പിആര്‍ഒ.

കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തനെത്തിയത്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്‍തത് അഭിലാഷ് ജോഷിയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കിയത്. അഭിലാഷ് എൻ ചന്ദ്രനായിരുന്നു തിരക്കഥ. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സിനിമയില്‍ പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സംഘട്ടനം രാജശേഖർ നിര്‍വഹിച്ച ദുല്‍ഖര്‍ ചിത്രത്തിന്റെ മേക്കപ്പ് റോണെക്സ് സേവ്യര്‍, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കൊറിയോഗ്രാഫി ഷെറീഫ്, വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വര്‍, സ്റ്റിൽ ഷുഹൈബ് എസ് ബി കെ എന്നിവരും ആയിരുന്നു.