വീണ്ടും ട്രെൻഡ് സൃഷ്ടിച്ച് സുഷിൻ ശ്യാം…!!! അമൽ നീരദ് ചിത്രം ‘ബോഗയ്ൻ  വില്ല’ പ്രമോ സോംങ്
1 min read

വീണ്ടും ട്രെൻഡ് സൃഷ്ടിച്ച് സുഷിൻ ശ്യാം…!!! അമൽ നീരദ് ചിത്രം ‘ബോഗയ്ൻ വില്ല’ പ്രമോ സോംങ്

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബോഗയ്ന്‍‍വില്ല. ചിത്രത്തിലെ പ്രൊമോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. സ്തുതി എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം സുഷിന്‍ ശ്യാം. മേരി ആന്‍ അലക്സാണ്ടറും സുഷിന്‍ ശ്യാമും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഗാനരംഗത്തിൽ സുഷിൻ ശ്യാമും ഒപ്പം കുഞ്ചാക്കോ ബോബനും ജ്യോതിർമയിയുമാണുള്ളത്. ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്ന വരികളും ഈണവുമായാണ് ഗാനം എത്തിയിരിക്കുന്നത്. സൂപ്പർ ഹിറ്റായി മാറിയ ഭീഷ്‌മപര്‍വ്വത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തന്നെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബോഗയ്‌ന്‍വില്ല.

സുഷിന്‍റെ അടുത്ത കാലത്തിറങ്ങിയ ഗാനങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഗാനമാണ് ‘സ്തുതി’. കുഞ്ചാക്കോ ബോബന്‍റെ ചടുലമായ ചുവടുകളും ഈ ഗാനരംഗങ്ങളുടെ ഹൈലൈറ്റാണ്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരുടെ ഗെറ്റപ്പുകളുമായെത്തിയിരുന്ന സിനിമയുടെ ഒഫിഷ്യൽ പോസ്‌റ്ററിന് നേരത്തെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കൂടാതെ കറുപ്പിലും ചുവപ്പിലും എത്തിയിരുന്ന ക്യാരക്ടർ പോസ്റ്ററുകളും വൈറലായിരുന്നു. സിനിമയുടെ പ്രൊമോ ഗാനവും നിമിഷ നേരത്തിനുള്ളിൽ സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. സോണി മ്യൂസിക് ആണ് സിനിമയുടെ മ്യൂസിക് പാർട്നർ.