1000 കോടി പിന്നിട്ട കൽക്കി 2898 എഡി…!! ഒടിടി റിലീസ് ഡേറ്റ് പുറത്ത്
1 min read

1000 കോടി പിന്നിട്ട കൽക്കി 2898 എഡി…!! ഒടിടി റിലീസ് ഡേറ്റ് പുറത്ത്

നാഗ് അശ്വിൻ സംവിധാനം ചെയ്ത് വൈജയന്തി മൂവീസ് നിർമ്മിച്ച കൽക്കി 2898 എഡി ജൂൺ 27 നാണ് റിലീസായത്. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക തുടങ്ങിയ ഇന്ത്യൻ സിനിമയിലെ തന്നെ വലിയ താരനിര അണിനിരന്ന ചിത്രം ഇതിനകം ബോക്സോഫീസില്‍ 1000 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു കഴിഞ്ഞു. ചിത്രത്തിന്‍റെ ഗംഭീരമായ തീയറ്റര്‍ റണ്ണിന് ശേഷം ചിത്രം എപ്പോള്‍ ഒടിടിയില്‍ വരും എന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍.


കൽക്കി 2898 എഡിക്ക് മുന്‍പ് പ്രഭാസ് നായകനായി എത്തിയ അവസാന റിലീസ് സലാർ: ഭാഗം 1 സീസ്ഫയര്‍ ആയിരുന്നു. ഡിസംബർ 22 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഈ ചിത്രത്തിന്‍റെ ബജറ്റ് 270 കോടി രൂപയായിരുന്നു. ആറാഴ്ച തിയറ്ററുകളിൽ ഓടിയ ചിത്രം 400 കോടിയിലധികം കളക്ഷൻ നേടി. ഹിന്ദി ഒഴികെ മറ്റ് എല്ലാ ഭാഷകളിലും ചിത്രം ജനുവരി 20 ന് ഒടിടിയില്‍ എത്തി. നെറ്റ്ഫ്ലിക്സിലാണ് അന്ന് ചിത്രം ലഭ്യമായത്. ഹിന്ദി പതിപ്പ് പിന്നീട് ഫെബ്രുവരി 16 ന് ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ പുറത്തിറങ്ങി.


റിലീസിന് മുൻപേ തന്നെ വലിയ ഹൈപ്പ് ഉണ്ടാക്കിയ ചിത്രമായിരുന്നു കല്‍ക്കി 2898 എഡി. റിലീസ് ദിവസം തന്നെ 114 കോടി രൂപയാണ് ചിത്രം കളക്ഷന്‍ നേടിയത്. ആദ്യ ആഴ്ചയിൽ ചിത്രം 494.5 കോടി കളക്ഷന്‍ നേടി. രണ്ടാം ആഴ്ചയിൽ 151.75 കോടിയും മൂന്നാം ആഴ്ചയിൽ 66.05 കോടിയും നേടി. ഇന്ത്യന്‍ ബോക്സോഫീസില്‍ മാത്രം ചിത്രം 600 കോടി നേടിയെന്നാണ് വിവരം. കൽക്കി 2898 എഡി ഒടിടി റിലീസ് തീയതിയുടെ വിശദാംശങ്ങൾ ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രൈം വീഡിയോ ഇന്ത്യ ചിത്രത്തിന്‍റെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷ പതിപ്പുകള്‍ സ്ട്രീം ചെയ്യും. നെറ്റ്ഫ്ലിക്സ് ഇന്ത്യ ഹിന്ദി പതിപ്പ് പ്രേക്ഷകരില്‍ എത്തിക്കും. സലാര്‍ പോലെ രണ്ട് ഡേറ്റുകളിലായിട്ടായിരിക്കും പടം ഒടിടി പ്ലാറ്റ്ഫോമുകളില്‍ എത്തുക എന്നാണ് വിവരം.

നേരത്തെ ഏര്‍ളി ഒടിടി വിന്‍റോയായി നിശ്ചയിച്ചിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ് നീട്ടിയിരുന്നു. തീയറ്ററില്‍ നിന്ന് ചിത്രത്തിന് ലഭിക്കുന്ന ഗംഭീര പ്രതികരണം പരമാവധി മുതലെടുക്കാന്‍ വേണ്ടി ഒടിടി റിലീസ് രണ്ട് മാസം കഴിഞ്ഞെ കാണൂകയുള്ളൂ എന്നാണ് റിലീസിന് പിന്നാലെ തെലുങ്ക് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഹിന്ദി ഒഴികെ കല്‍ക്കി 2898 എഡി ഭാഷാ പതിപ്പുകൾ ഓഗസ്റ്റ് 15 ഓടെ പ്രൈം വീഡിയോ ഇന്ത്യയിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ കൽക്കി 2989 എഡിയുടെ ഡിജിറ്റൽ പ്രീമിയര്‍ സ്വാതന്ത്ര്യദിനത്തില്‍ എത്തുമോ എന്നതിന് നിര്‍മ്മാതാക്കള്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭ്യമാക്കിയിട്ടില്ല.