എന്തുകൊണ്ടാണ് താനൊരു സൂപ്പർസ്റ്റാർ ആവാത്തത് എന്നതിനെക്കുറിച്ച് മുകേഷ്
1 min read

എന്തുകൊണ്ടാണ് താനൊരു സൂപ്പർസ്റ്റാർ ആവാത്തത് എന്നതിനെക്കുറിച്ച് മുകേഷ്

ബലൂൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായകനായി കടന്നുവന്ന താരമാണ് മുകേഷ്. തുടർന്ന് നായകൻ, സഹനടൻ എന്നീ നിലകളിലെല്ലാം സിനിമയിൽ തന്റേതായ മുദ്ര പതിപ്പിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. മുകേഷ് സ്പീക്കിങ് എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. ഈ യൂട്യൂബ് ചാനലിലൂടെ തന്റെ സിനിമ ജീവിതത്തിലെ കഥകളൊക്കെ പറയുകയാണ് താരം. ഓരോ വാക്കുകളും വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. എന്തുകൊണ്ടാണ് താനൊരു സൂപ്പർസ്റ്റാർ ആവാത്തത് എന്നതിനെക്കുറിച്ചാണ് മുകേഷ് സംസാരിക്കുന്നത്. പല ഹിറ്റ് ചിത്രങ്ങളും ഉണ്ടായിട്ടുണ്ട് എങ്കിലും ഒരു സൂപ്പർസ്റ്റാർ പരിവേഷം മുകേഷിന് ലഭിച്ചിരുന്നില്ല.

 

അതിന്റെ കാരണം എന്താണ് എന്നാണ് ഇപ്പോൾ മുകേഷ് തുറന്നു പറയുന്നത്. ഒരിക്കൽ സംവിധായകനായ ടിവി ചന്ദ്രനെ കണ്ടിരുന്നുവെന്നും അപ്പോൾ അദ്ദേഹം തന്നോട് പറഞ്ഞത് ദി റൈറ്റ് മാൻ ഇൻ റോങ് പ്ലേസ് എന്നായിരുന്നു എന്നും മുകേഷ് പറയുന്നു. അദ്ദേഹം എന്തുകൊണ്ടാണ് തന്നോട് അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല എന്നാണ് താരം പറയുന്നത്. ഇത്രയും സിനിമകളിൽ അഭിനയിച്ചിട്ടും എന്തുകൊണ്ടാണ് ഒരു സൂപ്പർ താരമായി മാറാൻ കഴിയാഞ്ഞത് എന്ന് പലരും എന്നോട് ചോദിക്കുന്ന ഒരു കാര്യമാണ്. എന്നാൽ അപ്പോഴൊക്കെ താൻ പറഞ്ഞത് അതിനുള്ള ജീൻ വേറെയാണ് എന്നും തന്റെതല്ലെന്നുമായിരുന്നു. ഗോഡ്ഫാദർ എന്ന ചിത്രത്തിന്റെ വിജയം മാത്രം മതിയായിരുന്നു മുകേഷ് എന്ന നടൻ ഒരു സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരാൻ.

അത്രത്തോളം വിജയം നേടിയ ചിത്രമായിരുന്നു ഗോഡ്ഫാദർ. എന്നിട്ടും മുകേഷ് സഹനടൻ എന്ന ലേബലിൽ തന്നെ മാറ്റപ്പെടുകയായിരുന്നു ചെയ്തത്. അത്യാവശ്യം സേവ് സോണിൽ തന്നെ സഞ്ചരിക്കാൻ ആയിരുന്നു മുകേഷിനും ഇഷ്ടം എന്നതാണ് സത്യം. ഒരു സൂപ്പർ താരം ആകാനോ അത്തരം മത്സരങ്ങൾക്കൊ ഒന്നും തന്നെ മുകേഷും നിന്നു കൊടുത്തിരുന്നില്ല. സൂപ്പർതാരം ആകണം എന്ന വാശിയോ നടനായി മാത്രമേ അഭിനയിക്കുമെന്ന് നിർബന്ധമോ ഒന്നും തന്നെ മുകേഷിന് ഉണ്ടായിരുന്നില്ല. തന്റെ കയ്യിൽ ലഭിക്കുന്ന റോൾ ഏതാണെങ്കിലും അത് വളരെ മികച്ച രീതിയിൽ പക്വതയോടെ തന്നെ മുകേഷ് അഭിനയിച്ച ഫലിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. അതു തന്നെയായിരുന്നു ഒരു നടൻ എന്ന നിലയിൽ താരത്തിന്റെ വിജയവും. ഇന്നും സിനിമ മേഖലയിൽ മുകേഷ് നിലനിൽക്കാൻ ഉള്ള ഒരു കാരണവും അതുതന്നെയാണ്.