മലയാള സിനിമയില്‍ 2022ല്‍ തിളങ്ങിയ അഭിനയത്രികള്‍ ഇവരൊക്ക
മലയാള സിനിമയില്‍ നടിമാര്‍ക്ക് പ്രകടന സാധ്യതയുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നില്ലെന്ന പരാതി വര്‍ഷങ്ങളായി കേള്‍ക്കുന്നതാണ്. മലയാളത്തെ സിനിമയെ സംബന്ധിച്ച് തൊണ്ണൂറുകള്‍ക്കിപ്പുറം, 2000 ന് ശേഷം തീര്‍ത്തും സൂപ്പര്‍താര കേന്ദ്രീകൃതമായി മാറിയ സിനിമയില്‍ നടിമാര്‍ക്കുള്ള സ്‌ക്രീന്‍ സ്‌പേസ് തന്നെ കുറവായിരുന്നു. 20022ന്റെ അവസാന മാസം കഴിയാറാകുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളല്ലാം തിയേറ്ററുകളില്‍ നിന്നും ഗംഭീര വിജയം നേടി മുന്നേറുകയാണ്. ഈ വര്‍ഷം പ്രകടനമികവ് കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച നടിമാര്‍ ഇവരാണ്…!
ദര്‍ശന രാജേന്ദ്രന്‍
ആഷിഖ് അബുവിന്റെ മായാനദി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം പിടിച്ച നടിയാണ് ദര്‍ശന. പിന്നീട് കുറേ സിനിമകളില്‍ അഭിനയിച്ചു. അതില്‍ 2017ല്‍ പുറത്തിറങ്ങിയ വൈറസ് എന്ന ചിത്രത്തിലെ ദര്‍ശന എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കൂടെ, വൈറസ്, ഹൃദയം, വിജയ് സൂപ്പറും പൗര്‍ണ്ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ചുരുങ്ങിയ കാലം കൊണ്ടാണ് താരം മലയാളത്തിന്റെ ബിഗ് സ്‌ക്രീനില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചത്. വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ ബേസില്‍ ജോസഫിനൊപ്പമെത്തിയ ജയ ജയ ജയ ജയ ഹേ ആണ് ദര്‍ശന അഭിനയിച്ച അവസാന ചിത്രം.
ബിന്ദു പണിക്കര്‍
മലയാളത്തിലം പ്രശസ്ത നടിയാണ് ബിന്ദു പണിക്കര്‍. 1992ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത കമലദളം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. ബിന്ദു പണിക്കര്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ മിക്കതും ഹാസ്യകഥാപാത്രങ്ങളാണ്. കാബൂളിബാല, ഒരു അഭിഭാഷകന്റെ ഡയറിക്കുറിപ്പ്, ഇഷ്മടമാണു നൂറുവട്ടം, സാമൂഹ്യപാഠം, സല്ലാപം, ഞങ്ങള്‍ സന്തുഷ്ടരാണ്, നിറം, ജോക്കര്‍, ദോസ്ത, കുഞ്ഞിക്കൂനന്‍, ഗ്രോമഫോണ്‍, സദാനന്ദന്റെ സമയം, ഇരുവട്ടം മണവാട്ടി, മാണിക്യക്കല്ല്, അമര്‍ അകബര്‍ ആന്റണി തുടങ്ങിയ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. ഈ വര്‍ഷം ബിന്ദു പണിക്കറിന്റേതായി എടുത്ത് പറയേണ്ട സിനിമയാണ് മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക്.
റോഷാക്കിലെ സീതയിലൂടെ ബിന്ദു പണിക്കര്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. റോഷാക്കില്‍ അതിഗംഭീരമായിട്ടാണ് ബിന്ദു പണിക്കര്‍ അഭിനയിച്ചത്. മലയാള സിനിമ മുന്‍പ് കണ്ട് പരിചയിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒരു പ്ലോട്ടും അവതരണരീതിയുമായിരുന്നു റോഷാക്കിന്റേത്. റോഷാക്കിലെ നടിയുടെ അഭിനയം എന്തുകൊണ്ടും ഗംഭീരമായിരുന്നു.
രേവതി
റോഷാക്കിലെ ബിന്ദു പണിക്കരുടെ അഭിനയം പോലെ, എടുത്ത് പറയേണ്ട മറ്റൊരു അഭിനയമായിരുന്നു ഭൂതകാലത്തിലെ രേവതിയുടേത്. നാല് പതിറ്റാണ്ട് നീളുന്ന അഭിനയ ജീവിതത്തില്‍ രേവതി അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തയായിരുന്നു ഭൂതകാലത്തിലെ ആശ. പ്രധാനമായും രണ്ട് കഥാപാത്രങ്ങളും ഇന്‍ഡോര്‍ സീക്വന്‍സുകളുമുള്ള ഈ സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രത്തെ പ്രേക്ഷകരുടെ പ്രിയചിത്രമാക്കി മാറ്റിയത് രേവതിയുടെയും ഒപ്പമഭിനയിച്ച ഷെയ്ന്‍ നിഗത്തിന്റെയും അഭിനയപ്രതിഭയായിരുന്നു. രേവതിക്ക് കരിയറിലെ ആദ്യ സംസ്ഥാന പുരസ്‌കാരവും നേടിക്കൊടുത്തു ഈ ചിത്രം.
ഗ്രേസ് ആന്റണി
ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് അഭിനയിച്ച കുമ്പളങ്ങി നൈറ്റ്സിലൂടെ പ്രേക്ഷകരെ വീണ്ടും ഗ്രേസ് ഞെട്ടിച്ചു.
2022ല്‍ ആറ് ചിത്രങ്ങളാണ് ഗ്രേസിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. അതില്‍ നിസാം ബഷീര്‍ ചിത്രം റോഷാക്ക് ആയിരുന്നു ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. പ്രമേയത്തിലും അവതരണത്തിലും ഏറെ പുതുമകളോടെ സുജാത എന്ന കഥാപാത്രമായി റോഷാക്കില്‍ ഗ്രേസ് ആന്റണി തകര്‍ത്തു.