ഹരിവരാസനം പാടി പ്രകാശ് സാരംഗ്; ‘മാളികപ്പുറം’ സിനിമയ്ക്ക് വേണ്ടി ഹരിവരാസനം പുനരാവിഷ്‌കരിച്ച് ഉണ്ണിമുകുന്ദനും ടീമും!
1 min read

ഹരിവരാസനം പാടി പ്രകാശ് സാരംഗ്; ‘മാളികപ്പുറം’ സിനിമയ്ക്ക് വേണ്ടി ഹരിവരാസനം പുനരാവിഷ്‌കരിച്ച് ഉണ്ണിമുകുന്ദനും ടീമും!

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദന്‍ നായകനായി എത്തുന്ന മാളികപ്പുറം. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററില്‍ എത്താന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസ് തീയതി ഉണ്ണിമുകുന്ദന്‍ സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിച്ചിരുന്നു. ചിത്രം ഡിസംബര്‍ 30ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

Malikapuram | നുണകൊണ്ട് ഉരുക്കു മലയുണ്ടാക്കി കോട്ട കെട്ടിയവർക്കുള്ള മറുപടിയാണ് ഈ സിനിമ; പന്തളം കൊട്ടാരത്തിലെ ദീപ വർമയുടെ പോസ്റ്റ് | Deepa Varma of ...

ഇപ്പോഴിതാ, ഹരിവരാസനം കീര്‍ത്തനം ചിത്രത്തിനു വേണ്ടി പുനരാവിഷ്‌കരിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. രഞ്ജിന്‍ രാജ് മ്യൂസിക് പ്രൊഡക്ഷന്‍ നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രകാശ് സാരംഗ് എന്ന ഗായകനാണ്. ആയിരത്തിനടുത്ത് ഗായകരില്‍ നിന്നാണ് ഗാനം ആലപിക്കാന്‍ പ്രകാശിനെ തെരഞ്ഞെടുത്തതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം, ഈ ചിത്രത്തിനു വേണ്ടി ഗാനം ആലപിക്കാന്‍ ഗായകനെ തിരഞ്ഞെടുക്കുന്നതിന് ‘മാളികപ്പുറ’ത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സംഗീതമത്സരം സംഘടിപ്പിച്ചിരുന്നു. ആയിരത്തിലേറെ ഗായകര്‍ പങ്കെടുത്ത മത്സരത്തില്‍ നിന്നാണ് പ്രകാശ് സാരംഗ് തിരഞ്ഞെടുക്കപ്പെട്ടത്. പുത്തൂര്‍ സ്വദേശിയായ പ്രകാശ്, ഗാനമേള വേദികളില്‍ സജീവസാന്നിധ്യമാണ്.

Malikapuram (2022) | Malikapuram Malayalam Movie | Malikapuram Cast & Crew, Story, Release Date, Review, Photos, Videos – Filmibeat

അതേസമയം, ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ വിവരവും ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു. മാളികപ്പുറത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഒപ്പം ചിത്രത്തിന്റെ പുതിയ പോസ്റ്ററുകളും താരം പുറത്തുവിട്ടിട്ടുണ്ട്. ഹരിവരാസനം പാട്ടോടുകൂടിയാണ് ഉണ്ണിമുകുന്ദന്‍ മാളികപ്പുറം സിനിമയിക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് കിട്ടിയ വിവരം സോഷ്യല്‍ മീഡിയ വഴി എല്ലാവരിലേക്കും എത്തിച്ചത്.

Malikapuram (2022) Movie: കാസ്റ്റ് & ക്രു, റിലീസ് ഡേറ്റ്, ട്രൈലെർ , സോങ്‌സ് , നിരൂപണം, മാളികപ്പുറം വാർത്തകൾ, ഫോട്ടോസ് , വീഡിയോസ് - Filmibeat Malayalam

നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകരും, അയ്യപ്പഭക്തരും. ഉണ്ണിമുകുന്ദനെ കൂടാതെ ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എട്ടു വയസ്സുള്ള കല്യാണി എന്ന കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ്’മാളികപ്പുറം’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ മികച്ച സ്വീകരണമാണ് ലഭിച്ചത്.

Malikappuram Official Trailer | Vishnu Sasi Shankar | Unni Mukundan | Saiju Kurup - YouTube

കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിഷ്ണു നാരായണന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Malikapuram trailer | Is it true that women are not allowed in Sabarimala?

സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിന്‍ രാജ്, വരികള്‍ സന്തോഷ് വര്‍മ്മ, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം അനില്‍ ചെമ്പൂര്‍, ആക്ഷന്‍ കൊറിയോഗ്രാഫി കനാല്‍ കണ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രജിസ് ആന്റണി, ക്രിയേറ്റീവ് ഡയറക്ടര്‍ ഷംസു സെയ്ബ, അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ് അനന്തു പ്രകാശന്‍, ബിബിന്‍ എബ്രഹാം, സ്റ്റില്‍സ് രാഹുല്‍ ടി, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.