ബോളിവുഡിന്റെ നിരൂപക ചര്‍ച്ചകളില്‍ ഇടംനേടി മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്മാന്!
മലയാളികളുടെ യുവ താരമാണ് ദുല്‍ഖര്‍ സല്മാന്. മെഗാസ്റ്റാറിന്റെ മകന് എന്ന നിലയില്‍ ആണ് അദ്ദേഹം സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇപ്പോള്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റുഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്ന് മാത്രമല്ല, അവിടങ്ങളിലും ആരാധകരെ നേടിയെടുത്തിട്ടുണ്ട് താരം.
ഇപ്പോഴിതാ, ബോളിവുഡിന്റെ നിരൂപക ചര്‍ച്ചകളില്‍ ഇടംനേടിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്മാന്. ആര് ബല്‍കിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്ന സിനിമയിലെ ദുല്‍ഖറിന്റെ അഭിനയത്തിനെ അഭിനന്ദിക്കുകയാണ് ബോളിവുഡ്. ആര് ബല്‍കിയുടെ തന്നെ രചനയില്‍ എത്തിയ ചിത്രം കൂടിയാണ് ഛുപ്.
അതേസമയം, റിലീസ് ദിവസവും രണ്ടാം ദിവസവും മികച്ച പ്രതികരണങ്ങള്‍ നേടിയ ചിത്രം അടുത്ത ദിവസങ്ങളില്‍ 100 രൂപയ്ക്കും കാണാമെന്ന ഓഫറും വെച്ചിട്ടുണ്ട്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ചിത്രത്തിന് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ 26 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലാണ് ‘ഛുപി’ന്റെ ടിക്കറ്റ് നിബന്ധനകള്‍ക്ക് അനുസൃതമായി 100 രൂപയ്ക്ക് ലഭ്യമാകുക.
പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’.വിശാല്‍ സിന്ഹയാണ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്.
എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൗണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്റ്, സംഘട്ടനം വിക്രം ദഹിയ. ഗൗരി ഷിന്‍ഡെ, ആര് ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.