“ദൃശ്യംശ്രീനിവാസനെ നായകനാക്കി ചെയ്യാനിരുന്ന സിനിമ, കൂടെ നിന്നവര്‍ എന്നെ ചതിച്ചു”; നിര്‍മ്മാതാവ് എസ്. സി പിള്ള വെളിപ്പെടുത്തുന്നു
ജിത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് മോഹന്‍ലാലും മീനയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച മലയാളം ത്രില്ലര്‍ ചിത്രമാണ് ദൃശ്യം. ജീത്തു ജോസഫിന്റെ അഞ്ചാമത്തെ ചിത്രമായിരുന്നു ദൃശ്യം. ഏകദേശം നാലര കോടി ബജറ്റ് ആയ ചിത്രം ആഗോള കലക്ഷനില്‍ വാരിയത് 75 കോടിക്ക് മുകളില്‍ രൂപയാണ്. മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണംവാരി പടങ്ങളുടെ പട്ടികയിലും ദൃശ്യം ഇടം നേടിയിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ‘ദൃശ്യം 2’ വലിയ ഹിറ്റായിരുന്നു ഒടിടി വഴിയായിരുന്നു ചിത്രം റിലീസ് ചെയ്തത്. വമ്പന്‍ താരനിര അണിനിരന്ന ചിത്രം തമിഴ്, തെലുങ്ക്, കന്നട തുടങ്ങി ഹിന്ദിയില്‍ വരെ ചിത്രം റീമേക്ക് ചെയ്തിരുന്നു.
ഇപ്പോഴിതാ പാസഞ്ചര്‍ അടക്കമുള്ള ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച നിര്‍മാതാവ് എസ്.സി പിള്ള ദൃശ്യം സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ഈ ചിത്രം ഞാന്‍ ശ്രീനിവാസനെ നായകനാക്കി എടുക്കാനിരുന്ന സിനിമയായിരുന്നു. പക്ഷെ തന്നെ കൂടെനിന്നൊരാള്‍ ചതിച്ചത് കൊണ്ടാണ് ചിത്രം നടക്കാതെ പോയതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുന്നു. ദൃശ്യത്തിന്റെ കഥ ആദ്യം കേട്ടത് ഞാനായിരുന്നു. കഥകേട്ട് നാല് വര്‍ഷത്തിന് ശേഷമാണ് ദൃശ്യം റിലീസ് ചെയ്യുന്നത്. ജീത്തു ആയിരുന്നു കഥ എഴുതിയത്. ആ കഥ വളരെ അധികം തനിക്ക് ഇഷ്ടപ്പെട്ടിരുന്നുവെന്നും താന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന നടനാണ് ശ്രീനിവാസനെന്നും അദ്ദേഹം പറയുന്നു.
തന്റെ ഇഷ്ട നടന് ശ്രീനിവാസന് ആയതുകൊണ്ട് തന്നെ അദ്ദേഹത്തെവെച്ച് സിനിമ ചെയ്യാനായിരുന്നു ആഗ്രഹം. കഥകേട്ടശേഷം ഞാനും എന്റെ മാനേജര്‍ ശങ്കരകുട്ടിയും കൂടി നടന് ശ്രീനിവാസനെ കാണുകയും ശ്രീനിവാസനും കഥ ഇഷ്ടപ്പെടുകയും ചെയ്തു. ശ്രീനിവസനല്ലാതെ മറ്റൊരാള വെച്ച് ഈ സിനിമ ചെയ്യുന്നതിനോട് എനിക്ക് തീരെ താല്പര്യമില്ലായിരുന്നു. സിനിമ ഒരു ആവറേജ് കളക്ഷന്‍ കിട്ടിയാലും മതിയായിരുന്നു. ശ്രീനിയെ വെച്ച് സിനിമ ചെയ്യാനെ എനിക്ക് പറ്റൂ. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും പുറകെ പോയാല്‍ പത്ത് കൊല്ലം കാത്തിരിക്കേണ്ടി വരുമെന്നും എസ്.സി പിള്ള കൂട്ടിച്ചേര്‍ത്തു.
ദൃശ്യത്തില്‍ നായികയാക്കാന്‍ തീരുമാനിച്ചത് കുടുംബവിളക്ക് സീരിയലിലെ മീരാ വാസുദേവനെ ആയിരുന്നു. മോഹന്‍ലാല്‍ അഭിനയിപ്പിച്ച് നൂറ് കോടി ലഭിക്കുന്നതിലും തനിക്കിഷ്ടം ശ്രീനിവാസനെ വെച്ച് മൂന്ന് കോടി ലഭിക്കുന്നതാണ്. ജീത്തുവിനോട് എല്ലാം സംസാരിച്ച് അഡ്വാന്‍സ് കൊടുക്കാനായപ്പോള് തന്റെ മാനേജര്‍ ശങ്കരന്‍കുട്ടി ആ സിനിമ കമ്മിറ്റ് ചെയ്യാന്‍ സമ്മിതിച്ചില്ല. അങ്ങനെ ഞങ്ങള്‍ തമ്മില്‍ ഇതിന്റെ പേരില്‍ തര്‍ക്കമായി. ഈ കഥ നല്ലതല്ലെന്ന് മാനേജര്‍ പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു. അങ്ങനെ ഒരു ടോക്കണ്‍ തുക പോലും കൊടുക്കാന്‍ കഴിയാതെ ദൃശ്യം സിനിമ തന്റെ കൈവിട്ടു പോവുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
‘ശ്രീനിവാസനെ അല്ലാതെ മറ്റൊരാളെവെച്ച് സിനിമ ചെയ്യാന്‍ താല്പര്യമില്ലായിരുന്നു. സിനിമ ഒരു ആവറേജ് കളക്ഷന്‍ കിട്ടിയാലും മതിയായിരുന്നു. ദൃശ്യത്തില്‍ നായികയാക്കാന്‍ തീരുമാനിച്ചത് കുടുംബവിളക്ക് സീരിയലിലെ മീരാ വാസുദേവനെ ആയിരുന്നു. മോഹന്‍ലാല്‍ അഭിനയിപ്പിച്ച് നൂറ് കോടി ലഭിക്കുന്നതിലും തനിക്കിഷ്ടം ശ്രീനിവാസനെ വെച്ച് മൂന്ന് കോടി ലഭിക്കുന്നതാണ് ‘; എസ് സി പിള്ള