‘താന്‍ വരുന്നത് എവിടെ നിന്നാണെന്ന് എല്ലാവര്‍ക്കുമറിയാം..അതുകൊണ്ട് കേന്ദ്രത്തെ വിമര്‍ശിക്കുന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കുമെന്ന് ആരും കരുതില്ല’ ; ഗോകുല്‍ സുരേഷ്
ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് സായാഹ്ന വാര്‍ത്തകള്‍. അരുണ്‍ ചന്ദു സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായി എത്തിയത് ശരണ്യ ശര്‍മ്മയാണ്. ജിനു ജോസഫ്, വിജയരാഘവന്, ഇന്ദ്രന്‍സ്, ഇര്‍ഷാദ്, ദിനേശ് പ്രഭാകര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിനെ ബന്ധപ്പെടുത്തി പൊളിറ്റിക്കല്‍ സറ്റയര്‍ രീതിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചും അതിലെ കഥാപാത്രത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് ഗോകുല്‍ സുരേഷ്. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന് മാധ്യമ പ്രവര്‍ത്തകന്റെ വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഗോകുല്‍ സുരേഷും ധ്യാനും ഉള്‍പ്പെടെയുള്ള താരങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടിരുന്നു.
അതേസമയം, തനിക്ക് പൊളിറ്റിക്കല്‍ സറ്റയര്‍ ഇഷ്ടമാണെന്നും ചിത്രം കണ്ട് കഴിഞ്ഞാല്‍ ആരെയാണ് ഈ ചിത്രത്തില്‍ വിമര്‍ശിക്കുന്നതെന്ന് മനസിലാകുമെന്നും, ആരെ വിമര്‍ശിച്ചാലും എനിക്ക് പ്രശ്നമില്ല, ഞാന്‍ എവിടെ നിന്ന് വരുന്നു എന്നൊക്കെ വെച്ച് റിലേറ്റ് ചെയ്താല്‍ ഞാന്‍ ഇത് ചെയ്യില്ല എന്നേ എല്ലാവരും കരുതൂ. താന്‍ വരുന്നത് എവിടെ നിന്ന് ആണെന്നൊക്കെ എല്ലാവര്ക്കും അറിയാമല്ലോ അതുകൊണ്ട് തന്നെ കേന്ദ്രത്തെ വിമര്‍ശിക്കുന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കുമെന്ന് ആരും കരുതില്ലല്ലോ എന്നും താരം പറയുന്നു.
എന്നാല്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്ന സിനിമയാണെന്ന് അച്ഛനോട് പറഞ്ഞിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് അച്ഛനോട് പറഞ്ഞിട്ടില്ലെന്നും, ചെയ്യുന്ന കാര്യത്തില്‍ നേര് ഉണ്ടെങ്കില്‍ അച്ഛന് അങ്ങനെ ഇടപെടാറില്ലെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അച്ഛന്റെ പാര്‍ട്ടിയെ വിമര്‍ശിക്കുന്ന കഥ എന്തിന് ചെയ്തു എന്നൊന്നും അച്ഛന് ചോദിക്കില്ല,’ ഗോകുല്‍ പറയുന്നു.