സൂപ്പർഹിറ്റ് കൂട്ടുകെട്ട് വീണ്ടും! ‘വിശുദ്ധ മെജോ’ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി; ചിത്രം ഓഗസ്റ്റില്‍ തിയേറ്ററില്‍ എത്തും
1 min read

സൂപ്പർഹിറ്റ് കൂട്ടുകെട്ട് വീണ്ടും! ‘വിശുദ്ധ മെജോ’ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി; ചിത്രം ഓഗസ്റ്റില്‍ തിയേറ്ററില്‍ എത്തും

കിരണ്‍ ആന്റണിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘വിശുദ്ധ മെജോ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നടന്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടെയ്‌ലര്‍ റിലീസ് ചെയ്തത്. ജയ് ഭീം ഫെയിം ലിജോമോള്‍ ജോസ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, ഡിനോയ് പൗലോസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജോമോന്‍ ടി ജോണ്‍ ആണ്.

ചിത്രത്തിന്റെ കഥയും, തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡിനോയ് പൗലോസാണ്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതം പകര്‍ന്ന ഗാനം അദീഫ് മുഹമ്മദ് ആലപിക്കുന്നു. ചിത്രത്തിലെ
‘ഒറ്റമുണ്ട്‌ പുണര്‍ന്ന്’ എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകരായ ജാസി ഗിഫ്റ്റും, വൈക്കം വിജയലക്ഷ്മിയും ചേര്‍ന്നാണ് ആ ഗാനം ആലപിച്ചത്. ഈ ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്. ചിത്രം ആഗസ്റ്റ് 5ന് തിയേറ്ററില്‍ എത്തും.

എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്.
സൗണ്ട് ഡിസൈന്‍- ശങ്കരന്‍ എ.എസ്, സിദ്ധാര്‍ത്ഥന്‍
ശബ്ദമിശ്രണം- വിഷ്ണു സുജാതന്‍.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനീത് ഷൊര്‍ണൂര്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാഫി ചെമ്മാട്,
കല- നിമേഷ് താനൂര്‍,
പി ആര്‍ ഒ-എ എസ് ദിനേശ്.

അതേസമയം, മാത്യു തോമസിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രമായിരുന്ന പ്രകാശന്‍ പറക്കട്ടെ എന്നത്. ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ഷഹദ് ആയിരുന്നു.