താൻ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ബിനു അടിമാലി

സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ഏവർക്കും സുപരിചിതനായി മാറിയോ താരമാണ് ബിനു അടിമാലി  . നിരവധി സ്റ്റേജ് ഷോകളിലൂടെയും ടിവി ഷോകളിലൂടെയും ബിനു അടിമാലി എന്ന ഹാസ്യ കലാകാരന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. സ്റ്റാര്‍ മാജിക്ക് എന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെയാണ് വിനു അടിമാലിയെ കൂടുതൽ ആളുകളും ശ്രദ്ധിച്ചു തുടങ്ങിയത്. ഈ പരിപാടിയിലെ സ്കിറ്റുകളിലൂടെയും വേറിട്ട പ്രകടനത്തിലൂടെയും സിനിമകളിലും അവസരങ്ങൾ താരത്തെ തേടിയെത്തി. ഇപ്പോഴിതാ താൻ നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ബിനു.  ഒരു ദിവസം ഒരാൾ വിളിച്ച് തങ്ങൾ മൂന്നുപേരും ചേർന്ന് ഒരു ചെറിയ സംരംഭം തുടങ്ങുന്നുണ്ട് എന്നും റിബൺ മുറിച്ച് ഉദ്ഘാടനം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടു.

ഒരു സഹായത്തിനൊക്കെ വിളിച്ചു കഴിഞ്ഞാൽ ദക്ഷിണ മാത്രം വാങ്ങി ഉദ്ഘാടനം ചെയ്യുന്നതാണ് എന്റെ പതിവ്. നമ്മളും ബുദ്ധിമുട്ടുകളിൽ നിന്നും വളർന്നുവരുന്ന ആളായതുകൊണ്ട് മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കാൻ കഴിയും. വിളിച്ചപ്പോഴും ചെറിയൊരു ബിസിനസ് ആണെന്ന് കരുതിയുള്ളൂ. വിലപേശി അത്തരത്തിലുള്ള ഉദ്ഘാടനത്തിന് പണം വാങ്ങുന്ന രീതി പണ്ടേ ഇല്ല. എന്നാൽ അവിടെയെത്തിയപ്പോഴാണ് വലിയ കോംപ്ലക്സിന് അകത്തുള്ള 3 ഷോപ്പുകൾ നടത്തുന്ന മൂന്നു പേരാണ് ഇവർ എന്ന് മനസ്സിലാക്കിയത്. ഒരു ഷോപ്പ് എന്നാണ് മനസ്സിലാക്കിയത് എന്നാൽ അയാൾ വിളിച്ച് ഒരു സിമ്പിൾ പേയ്മെന്റിൽ എല്ലാം ഒതുക്കി. ഇക്കാര്യം അറിഞ്ഞപ്പോൾ മനസ്സിന് വല്ലാതെ വിഷമമുണ്ടാക്കി.

  ഇത്തരത്തിലുള്ള ഒരു കടയായിരുന്നു എങ്കിൽ നേരത്തെ തന്നെ ഇതു പറയണമായിരുന്നു എന്ന് ബിനു അടിമാലി പറഞ്ഞപ്പോൾ, ഇടുക്കി ജില്ലയ്ക്ക് തന്നെ അപമാനം ഉണ്ടാക്കിക്കൊണ്ട് വിനു അടിമാലി ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞു പരത്തി. ആ മൂന്ന് ഷോപ്പുകളും ഞാൻ തന്നെയാണ് ഉദ്ഘാടനം ചെയ്തത്
മൈൽ സ്റ്റോൺ മേക്കർസ് എന്ന യൂട്യൂബ് ചാനലിൽ നൽകി അഭിമുഖത്തിലാണ് ബിനു ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. എന്നിട്ട് ആ മൂന്ന് ഷോപ്പുകളും ഞാന്‍ തന്നെയാണ് ഉദ്ഘാടനം ചെയ്തത്. ബിനു അടിമാലി പറയുന്നു. ചെറിയ പ്രോഗ്രാമുകൾ പോലും വിലപേശൽ ഇല്ലാതെ ചെയ്തുകൊടുക്കുന്ന ആളാണ് താൻ തന്നോട് ഇത്തരത്തിലുള്ള ഒരു കാര്യം ചെയ്തതിൽ അന്ന് വളരെയേറെ വിഷമം തോന്നി എന്ന് ബിനു പറഞ്ഞു.

Related Posts