മമതയുടെ ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല: ബംഗാളിൽ ജനരോഷം ആളിപ്പടർന്നു
1 min read

മമതയുടെ ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല: ബംഗാളിൽ ജനരോഷം ആളിപ്പടർന്നു

പശ്ചിമ ബംഗാളിൽ തുടരുന്ന ആ.ക്രമണം മമത ബാനർജിയുടെ വിജയത്തിന്റെ പകിട്ട് കുറക്കുകയാണ്. സ്ത്രീകൾക്കെതിരെയുൾപ്പെടെ നടന്ന ആ.ക്രമത്തിൽ വൻ രോഷമാണ് സംസ്ഥാനത്ത് ഉയരുന്നത്.പരാജയം മറികടന്നു വീണ്ടും സംസ്ഥാനത്ത് ഇടപെടാനുള്ള അവസരവും ബിജെപിക്ക് ഈ അ.ക്രമം നൽകി.കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹത്തിനെതിരെ ഉൾപ്പെടെയുള്ള ആ.ക്രമത്തിന്റെ കാഴ്ചകൾ പുറത്തു വരുന്നത് വൻ രാഷ്ട്രീയ സമ്മർദ്ധമാണ് മമത ബാനർജിക്ക് ഉണ്ടാക്കിയത്. 48 ശതമാനം വോട്ട് സംസ്ഥാനത്ത് ലഭിച്ചാണ് അധികാരത്തിൽ എത്തിയത്. സ്ത്രീകളുടെ വലിയ ശതമാനം പിന്തുണയാണ് മമതക് ലഭിച്ചത്.എന്നാൽ കൂ.ട്ടബലാ.ത്സംഗത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ വരെയാണ് പശ്ചിമ ബംഗാളിൽ നിന്നും വരുന്നത്. വലിയ വിജയത്തിന് ശേഷം അരാഷ്ട്രീയമാണ് ബംഗാളിൽ സംഭവിക്കുന്നത്. ബംഗാളിൽ എട്ടു ഘട്ടങ്ങളായി തിരഞ്ഞെടുപ്പു നടത്താനുള്ള തീരുമാനത്തെ പോലും ഇപ്പോഴത്തെ കാഴ്ചകൾ ന്യായികരിക്കുന്നു.പാർട്ടി ഓഫിസുകളും സ്ഥാനാർഥികളുടെ വീടും വ്യാപകമായി ആ.ക്രമിച്ചു. പല ഗ്രാമങ്ങളിൽ നിന്നും തൃണാമൂലിന്റെ എതിർചേരിയിൽ നിന്നവർക് പലായനം ചെയ്യേണ്ടി വന്നു എന്നാണ്.പ്രതിരോധിക്കാനുള്ള നിർദ്ദേശമാണ് ബിജെപി അണികൾക്ക് നൽകിയിരിക്കുന്നത്. ഓരോ ജില്ലയിലേക്കും ഓരോ മുതിർന്ന നേതാവിനെ നിയോഗിച്ചു നിരീക്ഷിക്കാനാണ് സംസ്ഥാനനേതൃത്വത്തിന്റെ ശ്രമം.

വ.ർഗീയ സംഘർഷത്തിലേക്ക് ഇപ്പോഴത്തെ ആ.ക്രമങ്ങൾ നീങ്ങുമോ എന്ന ആശങ്കയിൽ രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ശക്തമാണ്. ബംങ്ങളിലെ ഫലം ബിജെപി കേന്ദ്രനേതൃത്വത്തിന് ഏറ്റ തിരിച്ചടിയായിരുന്നു. തൽക്കാലം ഇതു മറികടക്കാനും ബംഗാളിൽ നേരിട്ടും രാജ്ഭവൻ വഴിയും ഇടപെടാനുള്ള അവസരമാണ് കേന്ദ്രസർക്കാരിന് കിട്ടിയിട്ടുള്ളത്. ബംഗാളിൽ മമതയുടെ ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലാന്നാണ് ഇതിനോടകം പ്രധിഷേധമുയരാൻ കാരണം.

Leave a Reply