കാര്‍പെന്‍റേഴ്സ് ആശാരിമാരല്ല; സംഗീത ലോകത്ത് ശില്പഗോപുരം തീർത്തവർ
1 min read

കാര്‍പെന്‍റേഴ്സ് ആശാരിമാരല്ല; സംഗീത ലോകത്ത് ശില്പഗോപുരം തീർത്തവർ

ആർ ആർ എന്ന ചിത്രത്തിലെ കീരവാണി സംഗീത സംവിധാനം ചെയ്ത നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കാർ ലഭിച്ചു ഈ വേദിയിൽ വച്ച് കീരവാണി പരാമർശിച്ച ‘കാര്‍പെന്‍റേഴ്സ്’; ആരാണെന്നുള്ള ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം എന്നത് ഇപ്പോഴത്തെ അതിനുള്ള ഉത്തരം ലഭിച്ചിരിക്കുകയാണ്.  സംഗീത ലോകത്ത്  മായാത്ത ശില്പഗോപുരം തീർത്തവരാണ് ‘കാര്‍പെന്‍റേഴ്സ്’. സഹോദരങ്ങളായ കരേൻ കാർപെന്‍ററും , റിച്ചാർഡ് കാർപെന്‍ററും ചേർന്ന് രൂപീകരിച്ച ബാൻഡ് ആണ് കാർപെന്റർ.   60 കളിലും 70 കളിലും ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച പാട്ടുകൾ സമ്മാനിച്ച അമേരിക്കൻ പോപ്പ് ബാൻഡ് ആണ് ‘കാര്‍പെന്‍റേഴ്സ്’.

14 വർഷത്തെ  സംഗീത കരിയറിൽ, കാർപെന്റേഴ്‌സ് 10 ആൽബങ്ങളും ഒട്ടനേകം സിംഗിൾസും നിരവധി ടെലിവിഷൻ സ്പെഷ്യലുകളും ചെയ്തിട്ടുണ്ട്. ഇതിനു പുറമേ തന്നെ 14 സ്റ്റുഡിയോ ആൽബങ്ങളും രണ്ട് ക്രിസ്മസ് ആൽബങ്ങളും ഇവർ പുറത്തിറക്കി , രണ്ട് ലൈവ് ആൽബങ്ങളും, 49 സിംഗിൾസും, നിരവധി കോംപിലേഷനിലുള്ള ആൽബങ്ങളും കാർപന്റേഴ്സ് സൃഷ്ടിച്ചിട്ടുണ്ട്. കാരെന് അനോറെക്സിയ നെർവോസ (anorexia nervosa) എന്ന രോഗം ബാധിച്ചതോടെ ബാൻഡിനും താളപ്പിഴകൾ സംഭവിച്ചു. ഭക്ഷണം കഴിക്കുന്നതിലെ പേടി മൂലമുണ്ടാകുന്ന പാകപ്പിഴകൾ മൂലം ശരീര ഭാരം കണ്ടമാനം കുറയുന്നതാണ് ഈ അസുഖത്തിന്റെ ലക്ഷണം.

ഈ രോ​ഗത്തിന്റെ സങ്കീർണതകളെ തുടർന്ന് 1983-ൽ ഹൃദയസ്തംഭനം മൂലം  കാരെൻ മരിച്ചതോടെ ആ പ്രശസ്ത ബാൻഡിനും തിരശീല വീണു. എങ്കിലും അവരുടെ സംഗീതം ഇന്നും ആസ്വാദകരുടെ മനസ്സിൽ മായാതെ കിടക്കുന്നു.  ഓസ്കാർ വേദിയിൽ എംഎം കീരവാണി തന്റെ ഗാനത്തിനെ കുറിച്ച് നടത്തിയ പ്രസം​ഗം മലയാളത്തിലേക്കു തർജമ ചെയ്തപ്പോൾ വന്ന പിഴവിന് സമൂഹ മാധ്യമങ്ങളിൽ ട്രോളൻമാരുടെ ഇരയാണ് കേരളത്തിലെ പല മാധ്യമങ്ങൾ . “I grew up listening to the Carpenters. And now, here I am, with the Oscars.” എന്നാണ് കീരവാണി വേദിയിൽ പറഞ്ഞത്. വേദിയിൽ ‘ദ കാർപെന്റേഴ്സ്’ എന്ന ബാൻഡിനെക്കുറിച്ചാണ് കീരവാണി പറഞ്ഞത് .എന്നാൽ തട്ടും മുട്ടും അധികമുള്ള ഒരു പാട്ടിനു കിട്ടിയ സമ്മാനം കൂടി ആയതിനാൽ ഈ പാട്ട് ‘ആശാരിമാരുടെ തട്ട് മുട്ട് കേട്ടു’ എന്നാണ് കേരളത്തിലെ ചില  മാധ്യമങ്ങൾ വിവർത്തനം ചെയ്തത