“അച്ഛൻ കോവിഡ് ബാധിച്ച ആശുപത്രിയിൽ സീരിയസ് ആയി കിടന്നപ്പോൾ പ്രതീക്ഷിച്ച ആരും അന്വേഷിച്ചിരുന്നില്ല എന്നാൽ മമ്മുക്ക ചെയ്തത് ഇങ്ങനെ ആയിരുന്നു” – നിരഞ്ജൻ
1 min read

“അച്ഛൻ കോവിഡ് ബാധിച്ച ആശുപത്രിയിൽ സീരിയസ് ആയി കിടന്നപ്പോൾ പ്രതീക്ഷിച്ച ആരും അന്വേഷിച്ചിരുന്നില്ല എന്നാൽ മമ്മുക്ക ചെയ്തത് ഇങ്ങനെ ആയിരുന്നു” – നിരഞ്ജൻ

 

ഹാസ്യത്തിലൂടെയും അല്ലാതെയും ഒക്കെ മലയാളികൾ ഏറ്റെടുത്ത ഒരു കലാകാരനാണ് മണിയൻപിള്ള രാജുവെന്ന് പറയണം. നിരവധി ആരാധകരെയാണ് മണിയൻപിള്ള രാജു സ്വന്തമാക്കിയിട്ടുള്ളത്. അച്ഛന്റെ പാത തുടർന്ന് അദ്ദേഹത്തിന്റെ മകനായ നിരഞ്ജൻ മണിയൻപിള്ള രാജുവും സിനിമയിൽ എത്തിയിരുന്നു. ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിൽ ആയിരുന്നു ആദ്യമായി നിരഞ്ജൻ തന്റെ അഭിനയമികവ് തെളിയിച്ചിരുന്നത്. നിരഞ്ജന്റെ പുതിയ ചിത്രമാണ് ആവാഹനം. ഇപ്പോൾ ഇതാ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് നിരഞ്ജൻ പറയുന്ന ചില വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടി തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയാണെന്നാണ് നിരഞ്ജൻ പറയുന്നത്. അച്ഛൻ കോവിഡ് ബാധിച്ച ആശുപത്രിയിൽ ഉള്ളപ്പോൾ തന്നെ അദ്ദേഹം ഒരുപാട് ആശ്വസിപ്പിച്ചിരുന്നുവെന്നും നിരഞ്ജൻ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് സീരിയസായി കഴിയുമ്പോൾ പ്രതീക്ഷിച്ച പലരും അന്വേഷിച്ചിരുന്നില്ല എന്നതാണ് സത്യം. അച്ഛന്റെ ഫോണിൽ അദ്ദേഹത്തിന്റെ മെസ്സേജ് വരികയായിരുന്നു. അൽഹംദുലില്ലാഹ് ഞാൻ പ്രാർത്ഥിച്ചിരുന്നു എന്നായിരുന്നു ആ ഒരു മെസ്സേജ്.

ആ മെസ്സേജ് തനിക്ക് വലിയൊരു ആശ്വാസമായിരുന്നു നൽകിയത് എന്നും താരം പറയുന്നുണ്ട്. അഭിനയത്തിൽ ഒരുപാട് പുതുമകൾ കൊണ്ടുവരുവാൻ ശ്രമിക്കുന്ന ഒരു നടനാണ് മമ്മൂട്ടി എന്നാണ് നിരഞ്ജന്റെ അഭിപ്രായം. അദ്ദേഹത്തിന് നല്ല അറിവാണ് എന്നും നിരഞ്ജൻ കൂട്ടിച്ചേർക്കുന്നുണ്ട്. തുടക്ക സമയത്ത് സിനിമയിൽ അത്രത്തോളം സ്വീകാര്യത നിരഞ്ജന് നേടിയെടുക്കാൻ സാധിച്ചില്ലങ്കിലും അച്ഛന്റെ കഴിവുകളിലൂടെ തന്നെ മുന്നോട്ട് പോവുകയാണ് ഇപ്പോൾ നിരഞ്ജനും. വലിയ സ്വീകാര്യതയോടെയാണ് ഇപ്പോൾ നിരഞ്ജന്റെ ചിത്രങ്ങളൊക്കെ തന്നെ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. മലയാള സിനിമയുടെ ഒരു ഭാവിവാഗ്ദാനം തന്നെയാണ് നിരഞ്ജൻ എന്ന് ആവാഹനം എന്ന ചിത്രം കണ്ടവർക്ക് മനസ്സിലാക്കാൻ സാധിക്കും. അത്രത്തോളം മികച്ച പ്രകടനമാണ് നിരഞ്ജൻ ഈ ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് നിരഞ്ജൻ പറയുന്ന ഈ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

മണിയൻപിള്ള രാജു പലപ്പോഴും മമ്മൂട്ടിയെ കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ടായിരുന്നു. മമ്മൂട്ടിയെ കുറിച്ച് നല്ല ഓർമ്മകൾ ആയിരുന്നു അദ്ദേഹത്തിന് പങ്കുവയ്ക്കാൻ ഉണ്ടായിരുന്നത്. കൂട്ടത്തിൽ അദ്ദേഹം ഏറ്റവും കൂടുതലായി പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുള്ള ഒരു കാര്യമെന്നത് ശ്രീനിവാസന്റെ വിവാഹത്തിന് മമ്മൂട്ടി പണം നൽകി സഹായിച്ച കാര്യത്തെക്കുറിച്ച് ആയിരുന്നു.