‘ഒരു നടന്റെ വിജയത്തിന് പിന്നില്‍ ഒരു സംവിധായകനുണ്ടാകും, വരാനിരിക്കുന്നത് സൗബിന്റെ സമാനതകളില്ലാത്ത പ്രകടനം’; ‘ഇലവീഴാപൂഞ്ചിറ’യെ കുറിച്ച് നിര്‍മ്മാതാവ് വെളിപ്പെടുത്തുന്നു
1 min read

‘ഒരു നടന്റെ വിജയത്തിന് പിന്നില്‍ ഒരു സംവിധായകനുണ്ടാകും, വരാനിരിക്കുന്നത് സൗബിന്റെ സമാനതകളില്ലാത്ത പ്രകടനം’; ‘ഇലവീഴാപൂഞ്ചിറ’യെ കുറിച്ച് നിര്‍മ്മാതാവ് വെളിപ്പെടുത്തുന്നു

മലയാള സിനിമയില്‍ തിരക്കഥ എഴുതി സിനിമാ മേഖലയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച പ്രശസ്ത തിരക്കഥാകൃത്താണ് ഷാഹി കബീര്‍. മലയാള സിനിമയിലെ പ്രിയ നടനായ സൗബിനെ കേന്ദ്രകഥാപാത്രമാക്കി ഷാഹി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇലവീഴാപൂഞ്ചിറ’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ജോസഫ്, നായാട്ട് എന്നീ മികച്ച സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ശേഷം ആദ്യമായാണ് ഷാഹി സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. സൗബിന്‍ ഷാഹിര്‍, സുധി കോപ്പ, ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സൗബിന്റെ കഥാപാത്രത്തെയാണ് കാണിക്കുന്നത്.

അതേസമയം, സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇലവീഴാപൂഞ്ചിറ. ഒരു വിനോദ സഞ്ചാര മേഖല കൂടിയാണിത്. ഇവിടുത്തെ കാഴ്ചകളും, ഒപ്പം ശബ്ദത്തിനും ഏറെ പ്രാധാന്യം നല്‍കുന്നതാകും ഇലവീഴാപൂഞ്ചിറ എന്ന ചിത്രം. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് പുതിയ ഒരു അനുഭവമാകും ഈ ചിത്രം സമ്മാനിക്കുക. കൂടാതെ, ഡോള്‍ബി വിഷന്‍ 4k എച്ച്ഡിആറില്‍ മലയാളത്തില്‍ ഇറങ്ങുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ഇപ്പോഴിതാ, ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയതിനോടൊപ്പം തന്നെ നിര്‍മ്മാതാവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ആണ് ഇപ്പോള്‍ വൈറലാകുന്നത്. വിഷ്ണു വേണു പറഞ്ഞതിങ്ങനെ…’വിജയിച്ച ഓരോ നടന്റെയും പിന്നില്‍ ഒരു സംവിധായകനുണ്ടെന്നും, ഒരു കഥാപാത്രത്തിന്റെയോ സിനിമയുടെയോ വിജയവും പരാജയവും അഭിനയത്തിന്റെയും കഥയുടെയും സംവിധാനത്തിന്റെയും സമന്വയമാണെന്നാണ് വിഷ്ണു പറയുന്നത്. ആക്ഷനും കട്ടിനും ഉള്ളില്‍ ഒരു അഭിനേതാവിന്റെ പ്രകടനത്തിന്റെ മികവ് നിര്‍ണ്ണയിക്കുന്നത് സംവിധായകനാണ്. അതിന് ഉദാഹരണമാണ് ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇലവീഴാപൂഞ്ചിറ. ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന സൗബിന്‍ ഷാഹിറിന് ഞാന്‍ സാക്ഷിയാണെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു. കൂടാതെ, ‘ഇലവീഴാപൂഞ്ചിറ’ ഉടന്‍ നിങ്ങളിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കപ്പേള എന്ന സിനിമയ്ക്ക് ശേഷം വിഷ്ണു വേണു നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇലവീഴാപൂഞ്ചിറ. തിരക്കഥാകൃത്തിന് ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ഷാഹി കബീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. എന്താലായും ആരാധകരുടെ കാത്തിരിപ്പ് വെറുതെയാകില്ലെന്നുറപ്പാണ്.

ഛായാഗ്രഹണം: മനേഷ് മാധവന്‍
ചിത്രസംയോജനം: കിരണ്‍ ദാസ്
സംഗീതം: അനില്‍ ജോണ്‍സണ്‍, രചന നിധീഷ്
തിരക്കഥ: നിധീഷ്, ഷാജി മാറാട്
ഡി ഐ/കളറിസ്റ്റ്: റോബര്‍ട്ട് ലാങ്
പ്രൊഡക്ഷന്‍ ഡിസൈന്‍: ദിലീപ് നാഥ്
സൗണ്ട് മിക്സിംഗ്: പ്രമോദ് തോമസ്
സൗണ്ട് ഡിസൈന്‍: അജയന്‍ അടാട്ട്
സ്റ്റുഡിയോ: ആഫ്റ്റര്‍ സ്റ്റുഡിയോസ് (മുംബൈ)
എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: അഗസ്റ്റിന്‍ മസ്‌കരാനസ്
കോസ്റ്റ്യൂം ഡിസൈന്‍: സമീറ സനീഷ്
മേയ്ക്കപ്പ്: റോണക്സ് സേവ്യര്‍
സിങ്ക് സൗണ്ട്: പി സാനു
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി
സംഘട്ടനം: മുരളി ജി
ചീഫ് അസോസിയേറ്റ് ഡിറക്ടര്‍: ജിത്തു അഷ്റഫ്
പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്: റിയാസ് പട്ടാമ്പി
വി എഫ് എക്സ്: മൈന്‍ഡ് സ്റ്റീന്‍ സ്റ്റുഡിയോസ്-എഗ്ഗ് വൈറ്റ് സ്റ്റുഡിയോസ്
സ്റ്റില്‍സ്: നിദാദ് കെ.എന്‍
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ്
ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍: ഫാര്‍സ് ഫിലിംസ്
പബ്ലിസിറ്റി ഡിസൈന്‍: യെല്ലോടൂത്ത്സ്
പി.ആര്‍.ഒ:മഞ്ജു ഗോപിനാഥ്
മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘വിജയിച്ച ഓരോ നടന്റെയും പിന്നില്‍ ഒരു സംവിധായകനുണ്ട്, തന്റെ ക്രാഫ്റ്റില്‍ നന്നായി വൈദഗ്ദ്ധ്യമുള്ള ഒരു മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍, ഒരു നടനെ അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിലേക്ക് വാര്‍ത്തെടുക്കാന്‍ സഹായിക്കുന്നു. ഒരു കഥാപാത്രത്തിന്റെയോ സിനിമയുടെയോ വിജയവും പരാജയവും അഭിനയത്തിന്റെയും കഥയുടെയും സംവിധാനത്തിന്റെയും സമന്വയമാണ്. ‘ആക്ഷനും കട്ടിനും’ ഉള്ളില്‍ ഒരു അഭിനേതാവിന്റെ പ്രകടനത്തിന്റെ മികവ് നിര്‍ണ്ണയിക്കുന്നത് സംവിധായകനാണ്. ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന സൗബിന്‍ ഷാഹിറിന് ഞാന്‍ സാക്ഷിയാണ്. ‘ഇലവീഴാപൂഞ്ചിറ’യില്‍ സൗബിന്‍ ഷാഹിര്‍ എന്ന നടന്റെ സമാനതകളില്ലാത്ത പ്രകടനത്തിന് ഞാന്‍ സാക്ഷിയാണ്. ഒരു നടന്‍ എന്ന നിലയില്‍ സൗബിന്‍ ഷാഹിറിന് അവതരിപ്പിക്കാന്‍ കഴിയുന്നതിന്റെ തത്സമയ സാക്ഷിയായതിനാല്‍, ഇലവീഴാപൂഞ്ചിറ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും എന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഇലവീഴാപൂഞ്ചിറയുടെ നിര്‍മ്മാണത്തില്‍ ഞങ്ങള്‍ ഒഴുക്കിയ വിയര്‍പ്പും ചോരയും ശേഷവും, റിലീസിന് ശേഷം ലഭിക്കുന്ന റിവ്യൂകളില്‍ ഭൂരിഭാഗവും അഭിനയത്തെക്കുറിച്ചോ സാങ്കേതികതയെക്കുറിച്ചോ നെഗറ്റീവ് ആണെങ്കില്‍, ഇത് എന്റെ അവസാന നിര്‍മ്മാണ സംരംഭമായിരിക്കും. സെന്‍ട്രല്‍ പിക്ചേഴ്സിലൂടെയും ഫാര്‍സ് ഫിലിംസിലൂടെയും ‘ഇലവീഴാപൂഞ്ചിറ’ ഉടന്‍ നിങ്ങളിലേയ്‌ക്കെത്തുമെന്ന് പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ട്!