Latest News

സിനിമകള്‍ പരാജയപ്പെട്ടാലും എല്ലാവര്‍ഷവും ഒരു സൂപ്പര്‍ഹിറ്റെങ്കിലും നല്‍കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് സാധിക്കുന്നുണ്ട്; കുറിപ്പ് വൈറല്‍

മലയാള സിനിമയില്‍ പതിറ്റാണ്ടുകളായി നിറസാന്നിധ്യമായി നിലകൊള്ളുന്ന ഒരു മഹാനടനാണ് മമ്മൂട്ടി. കരിയറിന്റെ ഓരോ ഘട്ടത്തിലും പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുകയാണ് അദ്ദേഹം. മലയാള സിനിമയുടെ മെഗാസ്റ്റാര്‍ എന്ന പദവി ലഭിച്ച മമ്മൂട്ടി, അഭിനയിച്ച ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും പ്രേക്ഷകരെ അതിശയിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ അഭിനയ പ്രകടനം. നടനായി ഇപ്പോഴും സിനിമയില്‍ അഭിനയിക്കുന്ന താരം ഗ്ലാമറിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല.
കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത് ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലാണ് മമ്മൂട്ടി ആദ്യമായി അഭിനയ്ക്കുന്നത്. ഈ ചിത്രത്തില്‍ അദ്ദേഹത്തിന്റെ പേരോ സംഭാഷണമോ ഒന്നും തന്നെ എവിടേയും പ്രത്യക്ഷപ്പെട്ടിട്ടില്ല. അതില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായി പ്രത്യക്ഷപ്പെടുക മാത്രമാണുണ്ടായത്. അന്ന് 1971ല്‍ തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമാ ജീവിതം ഇന്നും തുടരുകയാണ്. അതും മെഗാസ്റ്റാര്‍ എന്ന പദവിയില്‍.

‘വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി നടനായി അഭിനയിച്ചത്. ടൈറ്റിലില്‍ ആദ്യം പേരു തെളിഞ്ഞതും ഈ ചിത്രത്തിലാണ്. കഴിഞ്ഞ പത്ത് വര്‍ഷവും വര്‍ഷത്തില്‍ ഒരു സൂപ്പര്‍ഹിറ്റ് എങ്കിലും ഉള്ള ഒരേയൊരു ഇന്ത്യന്‍ താരം ആണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. 2013 തൊട്ട് 2022 വരെ എല്ലാ വര്‍ഷവും കുറഞ്ഞത് ഒരു സൂപ്പര്‍ഹിറ്റ് ചിത്രമെങ്കിലും മെഗാസ്റ്റാറിന് ഉണ്ടെന്നും, ഇന്ത്യയില്‍ വേറെയൊരു നടനും ഈ ഒരു നേട്ടം കൈവരിച്ചിട്ടില്ലെന്നുമാണ് പറയുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിന് ഇടക്ക് ഒരുപാട് മമ്മുട്ടി ചിത്രങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാ വര്‍ഷവും ഒരു സൂപ്പര്‍ഹിറ്റ് നല്‍കാന്‍ മെഗാസ്റ്റാറിന് സാധിച്ചിട്ടുണ്ട് എന്നും പോസ്റ്റില്‍ പറയുന്നു.

2013 ല്‍ പുറത്തിങ്ങിയ ലാല്‍ ജോസ് ചിത്രം ഇമ്മാനുവേല്‍, 2014 ല്‍ പുറത്തിറങ്ങിയ അജയ് വാസുദേവ് ചിത്രം രാജാധിരാജ, 2015 ല്‍ പുറത്തിറങ്ങിയ സിദ്ധിക്ക് ചിത്രം ഭാസ്‌കര്‍ ദി റാസ്‌കല്‍, 2016 ല്‍ ഇറങ്ങിയ ജോണി ആന്റണി ചിത്രം തോപ്പില്‍ ജോപ്പന്‍, 2017 ല്‍ പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഫാദര്‍, ഷാജി പാടൂര്‍ ചിത്രം അബ്രഹാമിന്റെ സന്തതികള്‍, വൈശാഖ് ചിത്രം മധുരരാജ, ഷൈലോക്ക്, ദി പ്രീസ്റ്റ്, 2022 ല്‍ അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങള്‍ ആണ് മമ്മൂട്ടി അഭിനയിച്ചു സൂപ്പര്‍ ഹിറ്റായി മാറിയ സിനിമകള്‍. ഇത് കൂടാതെ കസബ, സിബിഐ 5 ദി ബ്രെയ്ന്‍ തുടങ്ങിയ ചിത്രങ്ങളും മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ഉണ്ട്.