‘ഈ പ്രായത്തിലും പരീക്ഷണത്തിനു മുതിരുന്ന മമ്മൂക്കയുടെ ആറ്റിറ്റിയുട് എല്ലാവര്‍ക്കും അനുകരണീയം ആണ്’; കുറിപ്പ് വൈറല്‍

പ്രേക്ഷര്‍ക്ക് പുതിയ സിനിമാനുഭം തിയേറ്ററില്‍ സമ്മാനിച്ച റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രമാണ് ‘കാതല്‍’. മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയില്‍ ജ്യോതികയാണ് നായികയായെത്തുന്നത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു പഴയ ആല്‍ബത്തില്‍ നിന്നുള്ള ഇരുവരുടെയും പഴയ ഫോട്ടോ കണക്കെയാണ് മനോഹരമായ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്.

സോഷ്യല്‍ മീഡികള്‍ നിറയെ കാതല്‍ സിനിമയുടെ പോസ്റ്ററുകള്‍ ഷെയര് ചെയ്തും കമന്റുകളും കുറിപ്പുകളുംകൊണ്ട് നിറയുകയാണ്. അതില്‍ യസീന്‍ മുഹമ്മദ് എഴുതിയ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ വായിക്കാം. മോഹന്‍ലാലിനെയും മമ്മൂട്ടിയേയും കംപെയര്‍ ചെയ്തുകൊണ്ടാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന അസാമാന്യ പ്രതിഭയുടെ കഴിവ് ഒപ്പിയെടുക്കാനും അതിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കാനും ടാലെന്റ് ഉള്ള എഴുത്തു കാരും സംവിധായാകരും ഉണ്ട്. പക്ഷെ ഒരു സക്‌സസ് ഫോര്‍മാറ്റിനപ്പുറം മാറി ചിന്തിക്കാന്‍ മോഹന്‍ലാല്‍ ഈ അടുത്ത് തയ്യാര്‍ ആവുന്നില്ല. തനിക്കു ഹിറ്റ് തന്ന സംവിധായാകര്‍, മേജര്‍ രവി,പോലെ കുറച്ച് ഔട്ട് ഡേറ്റഡ് സംവിധായകര്‍ ഇവരുടെ പടത്തില്‍ മാത്രം ആണ് മോഹന്‍ലാല്‍ ഡേറ്റ് നല്കുന്നത്.ഒരു രൂപ മാറ്റം പോലും തുടര്‍ച്ചയായ പടങ്ങളില്‍ ഉണ്ടാവുന്നില്ല എന്നതും പ്രയാസകരമാണെന്ന ്കുറിപ്പില്‍ പറയുന്നു.

ഇവിടെ ആണ് മമ്മൂട്ടി വ്യത്യസ്തം ആവുന്നത്. തന്നിലെ നടനെ തേച്ചു മിനുക്കാനും ഗെറ്റ് അപ്പ് ചേഞ്ച് ചെയ്യാനും പുതിയ സംവിധായകാര്‍ക്ക് ഒപ്പം വര്‍ക്ക് ചെയ്യാനും അദ്ദേഹം തയ്യാറാവുന്നു.ഈ പ്രായത്തിലും പരീക്ഷണത്തിനു മുതിരുന്ന അദ്ദേഹത്തിന്റെ ആറ്റിറ്റിയുട് എല്ലാവര്‍ക്കും അനുകരണീയം ആണെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. നിരവധിപേരാണ് കുറിപ്പിന് താഴെ കമന്റുകള്‍ ചെയ്തിരിക്കുന്നത്. നല്ല കഥാപാത്രങ്ങള്‍ തേടിപ്പിടിക്കുന്ന മമ്മൂട്ടി, മമ്മൂക്ക പലപ്പോഴും പറയാറുണ്ട് ഞാന്‍ ഒരു മികച്ച നടന്‍ അല്ല. ഞാന്‍ അത് ആകാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുകയാണ് എന്ന്. അതാണ് മലയാളത്തിന്റെ ഏറ്റവും മികച്ച നടന്റെ മികവ് എന്നെല്ലാമാണ് കമന്റുകള്‍.

അതേസമയം ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതല്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ്.

 

 

 

 

 

 

 

 

Related Posts