‘സിബിഐ 5ക്ക് നാളെ മികച്ച റിപ്പോർട്ട്‌ ആണെങ്കിൽ..??’ ; മമ്മൂട്ടി പറയുന്ന വാക്കുകൾ ഇങ്ങനെ
1 min read

‘സിബിഐ 5ക്ക് നാളെ മികച്ച റിപ്പോർട്ട്‌ ആണെങ്കിൽ..??’ ; മമ്മൂട്ടി പറയുന്ന വാക്കുകൾ ഇങ്ങനെ

മ്മൂട്ടി നായകനായെത്തുന്ന ചിത്രം ‘സിബിഐയുടെ അഞ്ചാം’ ഭാഗത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലറിനും ടീസറിനുമെല്ലാം മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ‘ആ 20 മിനിറ്റിലുണ്ട് ബാലുവിന്റെ എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം’ എന്ന സേതുരാമയ്യരുടെ ഡയലോഗുമായി ആകാംക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതു തന്നെയാണ് ട്രെയിലറിലും കണ്ടത്. അന്നും ഇന്നും ഒരു മാറ്റവുമില്ലാത്ത ഒരു സേതുരാമയ്യരെയാണ് ട്രെയ്‌ലറില്‍ കാണാന്‍ സാധിച്ചത്. നാളെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ‘സിബിഐ 5 ദ ബ്രെയിന്‍’ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാണ്.

ഇപ്പോഴിതാ മാഡിക് ര്കിയേഷന്‍ എന്ന ഒരു ഫെയ്‌സ്ബുക്ക് പേജില്‍ സിബിഐ5 എന്ന സിനിമയെക്കുറിച്ച് നിക്‌സണ്‍ ആലുവ കുറിച്ചിരിക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ബുര്‍ജ് ഖലിഫയില്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ തെളിഞ്ഞിരുന്നു. അവിടെ മമ്മൂട്ടിയടക്കം നിരവധിപേരായിരുന്നു അത് കാണാനായി എത്തിയത്. അന്ന് മമ്മൂട്ടിയോട് ചേദിച്ച ചോദ്യവും അദ്ദേഹം നല്‍കിയ ഉത്തരവുമാണ് ഈ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. സിബിഐ സീരീസിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് പറയുന്നത് അതിന്റെ സസ്‌പെന്‍സ് തന്നെയാണ്. പണ്ട് സിബിഐ സീരിയസുകള്‍ ഇറങ്ങിയ കാലത്ത് യൂട്യൂബ് ഇല്ല, സോഷ്യല്‍ മീഡിയ ഇത്ര സജീവമല്ല. സിനിമ കണ്ടാല്‍ മാത്രം സസ്‌പെന്‍സ് മനസിലാകുന്ന കാലമായിരുന്നു. ഇപ്പോഴാണെങ്കില്‍ സോഷ്യല്‍ മീഡിയ സജീവമാണ്. പല റിവ്യുകളിലും ഏകദേശം കഥ തന്നെയുണ്ടാകും. അതുകൊണ്ട് സിബിഐ 5 ന്റെ വിജയത്തിന് ആശങ്കയുണ്ടോ എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്.

ഇതിന് മമ്മൂട്ടി നല്‍കിയ മറുപടി മികച്ച റിപ്പോര്‍ട്ട് ആണെങ്കില്‍ കഥ മുഴുവന്‍ അറിഞ്ഞാലും സിനിമ ഫുള്‍ കാണാതെ നമുക്ക് സന്തോഷമാകുമോ ? എന്ന ചോദ്യത്തോടെയാണ് അദ്ദേഹം മറുപടി നല്‍കിയത്. ഇല്ലന്നാണ് എന്റെ വിശ്വാസം. നല്ല സിനിമ കാണാന്‍ ആളുകള്‍ പോകുന്നത് ചുമ്മാ കഥയറിയാന്‍ അല്ല സിനിമ ഫുള്‍ ആസ്വാദിക്കാനാണ്. കഥ എങ്ങനെ സ്‌പോയിലര്‍ ചെയ്താലും നല്ല റിപ്പോര്‍ട്ട് ആണെങ്കില്‍ ആള്‍ക്കാര്‍ സ്വയം കണ്ട് ബോധ്യപ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്. സസ്‌പെന്‍സ് പുറത്ത് പോയാല്‍ നല്ല സിനിമ വിജയിക്കില്ലെങ്കില്‍ എത്രയോ സിനിമകള്‍ ഇവിടെ പരാജയമായേനെ. സിബിഐ ആദ്യ ഭാഗം പോലും അത്ര വലിയ വിജയം ആകില്ലായിരുന്നുവെന്നായിരുന്നു മമ്മൂട്ടി നല്‍കിയ മറുപടി.

സിബിഐ ഡയറി കുറിപ്പ് ഞാന്‍ ഒരു പത്ത് തവണയെങ്കിലും ഫുള്‍ കണ്ടിട്ടുണ്ടാകും. അതിലെ സസ്പെന്‍സും, കഥയും സാഹചര്യങ്ങളും എല്ലാം അറിയാമെങ്കിലും സിബിഐ അടക്കം നമ്മള്‍ ഒരുപാട് സസ്‌പെന്‍സ് ത്രില്ലര്‍ സിനിമകള്‍, ബുക്കുകള്‍ വീണ്ടും കാണുകയും വായിക്കുകയും ചെയ്യുന്നുണ്ടെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞതായും കുറിപ്പില്‍ പറഞ്ഞ് അവസാനിപ്പിച്ചു. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ‘സേതുരാമയ്യര്‍’ ആയി വരുമ്പോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്. മുകേഷ്, രണ്‍ജി പണിക്കര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.